Xiaomi സ്വകാര്യതാ നയം
ഞങ്ങളുടെ സ്വകാര്യതാ നയം 15 ജനുവരി 2021-ന് അപ്‌ഡേറ്റുചെയ്തു.
ഞങ്ങളുടെ സ്വകാര്യതാ ചട്ടങ്ങൾ മനസിലാക്കാൻ ഒരു നിമിഷം ചിലവിടൂ, എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കൂ.
ഞങ്ങളെക്കുറിച്ച്
Xiaomi Singapore Pte. Ltd., Xiaomi Technology Netherlands B.V., കൂടാതെ Xiaomi ഗ്രൂപ്പിന് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കമ്പനികളും (വിശദമായ ലിസ്റ്റിനായി ഇവിടെ ക്ലിക്കുചെയ്യുക) ഇനിമുതൽ "Xiaomi", "ഞങ്ങൾ", "ഞങ്ങളുടെ" അല്ലെങ്കിൽ "ഞങ്ങളെ" എന്ന് വിളിക്കപ്പെടുന്നു, നിങ്ങളുടെ സ്വകാര്യതയെ വളരെ ഗൗരവത്തോടെ കണക്കാക്കുന്നു. നിങ്ങളുടെ ആവശ്യകതകൾ മനസ്സിൽ കണ്ടുകൊണ്ടാണ് ഞങ്ങൾ ഈ സ്വകാര്യതാ നയം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, ഒപ്പം ഞങ്ങളുടെ സ്വകാര്യതാ വിവര ശേഖരണം, ഉപയോഗ നടപടികൾ എന്നിവ സംബന്ധിച്ച് നിങ്ങൾക്ക് സമഗ്രമായ അറിവുണ്ടാകേണ്ടതും Xiaomi-ക്ക് നിങ്ങൾ നൽകിയിരിക്കുന്ന ഏത് സ്വകാര്യ വിവരങ്ങളിലും ആത്യന്തികമായി നിങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും എന്നത് ഉറപ്പാക്കേണ്ടതും സുപ്രധാനമാണ്.
ഈ സ്വകാര്യതാ നയത്തെ കുറിച്ച്
സ്വതന്ത്ര സ്വകാര്യതാ നയം നൽകുന്ന നിർദ്ദിഷ്‌ട Xiaomi ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഒഴികെ, ഈ സ്വകാര്യതാ നയം പരാമർശിക്കുന്നതോ ഇതിലേക്ക് ലിങ്ക് ചെയ്യുന്നതോ ആയ എല്ലാ Xiaomi ഉപകരണങ്ങൾക്കും വെബ്‌സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കും ഈ സ്വകാര്യതാ നയം ബാധകമാണ്. വെബ്‌സൈറ്റുകളിൽ നിന്ന് (https://www.mi.com, https://en.miui.com, https://account.xiaomi.com) ആക്‌സസ് ചെയ്‌ത ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടാതെ ഞങ്ങളുടെ മൊബൈൽ ഉപകരണങ്ങളിൽ നൽകുന്ന ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഞങ്ങൾക്ക് നൽകുന്നതോ നിങ്ങളിൽ നിന്ന് ഞങ്ങൾ ശേഖരിക്കുന്നതോ ആയ ഏതെങ്കിലും സ്വകാര്യതാ വിവരങ്ങൾ എങ്ങനെയാണ് Xiaomi ശേഖരിക്കുകയും ഉപയോഗിക്കുകയും വെളിപ്പെടുത്തുകയും പ്രോസസ്സ് ചെയ്യുകയും പരിരക്ഷിക്കുകയും ചെയ്യുന്നതെന്ന് ഈ സ്വകാര്യതാ നയം വിശദമാക്കുന്നു. ഒരു Xiaomi ഉൽപ്പന്നം പ്രത്യേക സ്വകാര്യതാ നയം നൽകുകയാണെങ്കിൽ, ആ സ്വകാര്യതാ നയത്തിനായിരിക്കും മുൻഗണന ലഭിക്കുക, പ്രത്യേകമായി പരിരക്ഷിക്കാത്ത എന്തും ഈ സ്വകാര്യതാ നയത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. ഇത് കൂടാതെ, മോഡൽ, സേവന പതിപ്പ് അല്ലെങ്കിൽ മേഖല എന്നിവയെ അടിസ്ഥാനമാക്കി സവിശേഷ ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങളുടെ സ്വകാര്യതാ വിവരങ്ങൾ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്ന രീതിക്ക് വ്യത്യാസം ഉണ്ടാകുകയും ചെയ്യാം. കൂടുതൽ വിശദാംശങ്ങൾക്ക് നിങ്ങൾ പ്രത്യേക സ്വകാര്യതാ നയം പരിശോധിക്കണം.
ഈ സ്വകാര്യതാ നയത്തിന് കീഴിൽ, “വ്യക്തിഗത വിവരങ്ങൾ” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നൽകിയിരിക്കുന്ന വിവരങ്ങളിലൂടെ മാത്രമോ, ആ വ്യക്തിയെ സംബന്ധിച്ച് Xiaomi-യ്‌ക്ക് ആക്‌സസ്സുള്ള മറ്റ് വിവരങ്ങൾക്കൊപ്പമോ ഒരു വ്യക്തിയെ നേരിട്ടോ അല്ലാതെയോ തിരിച്ചറിയാൻ ഉപയോഗിക്കുന്ന വിവരങ്ങൾ എന്നാണ്, നിങ്ങളുടെ മേഖലയിലെ ബാധകമായ നിയമങ്ങൾ സവിശേഷമായി അനുവദിക്കുന്ന പക്ഷം മാത്രമേ ഇത് ചെയ്യുകയുള്ളൂ. കർശനമായും സ്വകാര്യതാ നയത്തിന് വിധേയമായാണ് ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കുക. സന്ദർഭം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, ബാധകമായ നിയമപ്രകാരം തരംതിരിക്കപ്പെട്ടേക്കാവുന്ന പ്രകാരം, സെൻസിറ്റീവായ വ്യക്തിഗത ഡാറ്റയോ വിവരങ്ങളോ വ്യക്തിഗത വിവരങ്ങളിൽ ഉൾപ്പെടും.
എങ്ങനെയാണ് ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകുക
ആത്യന്തികമായി ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും ഏറ്റവും മികച്ചത് ലഭ്യമാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഈ സ്വകാര്യതാ നയത്തിൽ സംഗ്രഹിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ആ ഉൽക്കണ്ഠകൾ പരിഹരിക്കാൻ https://privacy.mi.com/support എന്ന വിലാസത്തിൽ ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങളുടെ പ്രതികരണങ്ങൾ അറിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
1. എന്തൊക്കെ വിവരങ്ങളാണ് ഞങ്ങൾ ശേഖരിക്കുന്നത്, അത് എങ്ങനെ ഉപയോഗിക്കുന്നു
1.1 എന്തൊക്കെ വിവരങ്ങളാണ് ഞങ്ങൾ ശേഖരിക്കുന്നത്
ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നതിന് ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടും. ആ ആവശ്യത്തിലേക്കായി വ്യക്തമാക്കിയതും മൂർത്തവും സ്പഷ്ടവും നിയമാനുസൃതവുമായ ഉദ്ദേശ്യങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ മാത്രമേ ഞങ്ങൾ ശേഖരിക്കുകയുള്ളൂ, അതുപോലെ ആ ഉദ്ദേശ്യങ്ങളുമായി പൊരുത്തപ്പെടാത്ത രീതിയിൽ വിവരങ്ങൾ കൂടുതൽ പ്രോസസ്സ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കും. ഞങ്ങൾ അഭ്യർത്ഥിക്കുന്ന വിവരങ്ങൾ നൽകണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്, എന്നാൽ ഭൂരിഭാഗം സാഹചര്യങ്ങളിലും, നിങ്ങൾ സ്വകാര്യ വിവരങ്ങൾ നൽകുന്നില്ലെങ്കിൽ, ഞങ്ങളുടെ സേവനങ്ങളോ ഉൽപ്പന്നങ്ങളോ നിങ്ങൾക്ക് നൽകാനോ നിങ്ങളുടെ ചോദ്യങ്ങളോട് പ്രതികരികരിക്കാനോ ഞങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല.
നിങ്ങൾ തിരഞ്ഞെടുക്കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി, ഞങ്ങൾ ഇനിപ്പറയുന്ന തരം വിവരങ്ങൾ ശേഖരിക്കാം:
1.1.1 നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിവരങ്ങൾ
നിങ്ങൾ തിരഞ്ഞെടുക്കുന്ന സേവനം ഉപയോഗിക്കാൻ ആവശ്യമായ, നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഏതൊരു സ്വകാര്യ വിവരങ്ങളും ഞങ്ങൾ ശേഖരിക്കാം. ഉദാഹരണത്തിന്, നിങ്ങൾ mi.com റീട്ടെയിലിംഗ് സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ പേര്, മൊബൈൽ ഫോൺ നമ്പർ, ഇമെയിൽ വിലാസം, ഡെലിവറി വിലാസം, ഓർഡർ വിവരങ്ങൾ, ഇൻവോയ്സിംഗ് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പർ, അക്കൗണ്ട് ഉടമയുടെ പേര്, ക്രെഡിറ്റ് കാർഡ് നമ്പർ, മറ്റ് വിവരങ്ങൾ എന്നിവ നൽകാം; നിങ്ങൾ Xiaomi ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് മെറ്റീരിയലുകളോ ഡാറ്റയോ സമന്വയിപ്പിക്കാം; നിങ്ങൾ ഒരു അക്കൗണ്ട് സൃഷ്ടിക്കുകയാണെങ്കിൽ ലിംഗഭേദം, സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ നൽകാം; പ്രമോഷണൽ പ്രവർത്തനങ്ങളിൽ പ്രവേശിക്കുകയാണെങ്കിൽ നിങ്ങളുടെ വിളിപ്പേര്, ഇമെയിൽ വിലാസം, ഫോട്ടോകൾ, വീഡിയോകൾ അല്ലെങ്കിൽ ആവശ്യമായ മറ്റ് വിവരങ്ങൾ ഞങ്ങൾക്ക് നൽകാം; നിങ്ങൾ ഞങ്ങളുമായോ ഞങ്ങളുടെ ഉള്ളടക്കത്തിലോ മാർക്കറ്റിംഗിലോ ഇടപഴകുകയോ സമ്മാനം നേടുകയോ ചെയ്താൽ നിങ്ങൾക്ക് പേര്, മൊബൈൽ ഫോൺ നമ്പർ, വിലാസം എന്നിവ നൽകാം.
1.1.2 നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ
• ഉപകരണം അല്ലെങ്കിൽ സിമ്മുമായി ബന്ധപ്പെട്ട വിവരങ്ങൾ. ഉദാഹരണത്തിന്, IMEI/OAID, GAID നമ്പർ, IMSI നമ്പർ, MAC വിലാസം, സീരിയൽ നമ്പർ, സിസ്റ്റം പതിപ്പും തരവും, ROM പതിപ്പ്, Android പതിപ്പ്, Android ഐഡി, Space ഐഡി, സിം കാർഡ് ഓപ്പറേറ്റർ, അതിന്റെ ലൊക്കേഷൻ ഏരിയ, സ്‌ക്രീൻ ഡിസ്‌പ്ലേ വിവരങ്ങൾ, ഉപകരണ കീപാഡ് വിവരങ്ങൾ, ഉപകരണ നിർമ്മാതാവിന്റെ വിവരങ്ങൾ, മോഡലിന്റെ പേര്, ഉപകരണ ആക്റ്റിവേഷൻ സമയം, നെറ്റ്‌വർക്ക് ഓപ്പറേറ്റർ, കണക്ഷൻ തരം, അടിസ്ഥാന ഹാർഡ്‌വെയർ വിവരങ്ങൾ, വിൽപ്പന ചാനലും ഉപയോഗ വിവരങ്ങളും (CPU, സ്റ്റോറേജ്, ബാറ്ററി ഉപയോഗം, സ്‌ക്രീൻ റെസല്യൂഷൻ, ഉപകരണത്തിന്റെ താപനില, ക്യാമറ ലെൻസ് മോഡൽ, സ്ക്രീൻ തെളിയുന്ന തവണകൾ, എത്ര തവണ സ്‌ക്രീൻ ഉണർന്നു അല്ലെങ്കിൽ അൺലോക്കുചെയ്‌തു) എന്നിവ.
• മൂന്നാം കക്ഷി സേവന ദാതാക്കളും ബിസിനസ്സ് പങ്കാളികളും നൽകുന്ന നിങ്ങളെ മാത്രം സംബന്ധിച്ച വിവരങ്ങൾ: മൂന്നാം കക്ഷി സേവനദായകരും ബിസിനസ്സ് പങ്കാളികളും നൽകുന്ന നിങ്ങളുടെ പരസ്യ ഐഡി പോലുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തേക്കാം.
• ആപ്പിനായുള്ള അദ്വിതീയ ഐഡന്റിഫയറുകൾ (ഉദാ. VAID, OAID, AAID, ഇൻസ്റ്റൻസ് ഐഡി), ആപ്പ് ലിസ്റ്റ്, ആപ്പ് ഐഡി വിവരങ്ങൾ, SDK പതിപ്പ്, സിസ്റ്റം അപ്‌ഡേറ്റ് ക്രമീകരണം, ആപ്പ് ക്രമീകരണം (പ്രവിശ്യ, ഭാഷ, സമയ മേഖല, ഫോണ്ട്), ആപ്പ് സ്റ്റാറ്റസ് റെക്കോർഡ് (ഉദാ. ഡൗൺലോഡുചെയ്യൽ, ഇൻസ്റ്റാൾ ചെയ്യൽ, അപ്‌ഡേറ്റ് ചെയ്യൽ, മായ്ക്കൽ), ആപ്പ് മുൻഭാഗത്തേക്ക് പ്രവേശിക്കുന്ന/പുറത്തുകടക്കുന്ന സമയം മുതലായ ആപ്ലിക്കേഷന്റെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെ നിങ്ങളുടെ ആപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ.
• നിങ്ങൾ ഒരു Xiaomi സിസ്റ്റം സേവനം ഉപയോഗിക്കുമ്പോൾ സൃഷ്ടിച്ച വിവരങ്ങൾ, നിങ്ങളുടെ ബാഡ്‌ജുകൾ, റേറ്റിംഗുകൾ, സൈനിൻ വിവരങ്ങൾ, Xiaomi കമ്മ്യൂണിറ്റിയിലെ ബ്രൗസിംഗ് ചരിത്രം എന്നിവ; Xiaomi കമ്മ്യൂണിറ്റിയിലെ നിങ്ങളുടെ മെസേജുകൾ (അയച്ചയാൾക്കും സ്വീകരിക്കുന്നവർക്കും മാത്രം ദൃശ്യമാണ്); നിങ്ങളുടെ ഓഡിയോ പ്ലേബാക്ക് ചരിത്രവും സംഗീത സേവനങ്ങളിലെ തിരയൽ അന്വേഷണങ്ങളും; തീം സേവനങ്ങളിലെ നിങ്ങളുടെ ഇഷ്‌ടങ്ങൾ, കമന്റുകൾ, പ്രിയപ്പെട്ടവ, പങ്കിടലുകൾ, തിരയൽ ചോദ്യങ്ങൾ; സിസ്റ്റം ഭാഷ, രാജ്യവും പ്രദേശവും, നെറ്റ്‌വർക്ക് സ്റ്റാറ്റസ്, ആപ്പ് വോൾട്ടിലെ ആപ്പുകളുടെ ലിസ്റ്റ്; പ്രദേശം, IP, പ്രസക്തമായ ഉള്ളടക്ക ദാതാവ്, വാൾപേപ്പർ മാറ്റൽ ആവൃത്തി, ഇമേജ് കാഴ്ചകൾ, ഇമേജ് ബ്രൌസിംഗ് മോഡ്, ഇമേജ് ബ്രൌസിംഗ് ദൈർഘ്യം, ക്ലിക്കുകളും ലേഖനങ്ങളുടെ എക്സ്പോഷറും, വാൾപേപ്പർ കറൗസലിലെ സബ്സ്ക്രിപ്ഷനുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഉപയോഗ വിവരങ്ങൾ.
• ലൊക്കേഷൻ വിവരങ്ങൾ (നിർദ്ദിഷ്ട സേവനങ്ങൾ/ഫീച്ചറുകൾ എന്നിവയ്‌ക്ക് മാത്രം): നിങ്ങൾ ലൊക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ (നാവിഗേഷൻ, കാലാവസ്ഥ, ഉപകരണം കണ്ടെത്തൽ മുതലായവ) നിങ്ങളുടെ കൃത്യമായ അല്ലെങ്കിൽ ഏകദേശ ലൊക്കേഷനെക്കുറിച്ചുള്ള വിവിധ തരം വിവരങ്ങൾ. ഈ വിവരങ്ങളിൽ പ്രദേശം, രാജ്യ കോഡ്, നഗര കോഡ്, മൊബൈൽ നെറ്റ്‌വർക്ക് കോഡ്, മൊബൈൽ രാജ്യ കോഡ്, സെൽ ഐഡന്റിറ്റി, രേഖാംശ, അക്ഷാംശ വിവരങ്ങൾ, സമയ മേഖല ക്രമീകരണം, ഭാഷാ ക്രമീകരണം എന്നിവ ഉൾപ്പെട്ടേക്കാം. ക്രമീകരണം > ആപ്പുകൾ > അനുമതികൾ > അനുമതികൾ > ലൊക്കേഷൻ എന്നിവയിൽ എപ്പോൾ വേണമെങ്കിലും ലൊക്കേഷൻ വിവരങ്ങളിലേക്കുള്ള വ്യക്തിഗത ആപ്പുകളുടെ ആക്‌സസ് നിങ്ങൾക്ക് നിയന്ത്രിക്കാനാകും.
• ലോഗ് വിവരങ്ങൾ: ചില പ്രവർത്തനങ്ങൾ, ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ. കുക്കികളും മറ്റ് ഐഡന്റിഫയർ സാങ്കേതികവിദ്യകളും, IP വിലാസങ്ങൾ, നെറ്റ്‌വർക്ക് അഭ്യർത്ഥന വിവരങ്ങൾ, താൽക്കാലിക മെസേജ് ചരിത്രം, സ്റ്റാൻഡേർഡ് സിസ്റ്റം ലോഗുകൾ, ക്രാഷ് വിവരങ്ങൾ, സേവനങ്ങൾ ഉപയോഗിക്കുന്നതുവഴി സൃഷ്‌ടിക്കപ്പെടുന്ന ലോഗ് വിവരങ്ങൾ (രജിസ്‌ട്രേഷൻ സമയം, ആക്‌സസ് സമയം, പ്രവർത്തന സമയം എന്നിവ പോലുള്ളവ) ഇതിൽ ഉൾപ്പെട്ടേക്കാം.
• മറ്റ് വിവരങ്ങൾ: പരിസ്ഥിതി ഗുണവിശേഷത മൂല്യം (ECV) (അതായത്, Xiaomi അക്കൗണ്ട് ഐഡി, ഫോൺ ഉപകരണ ഐഡി, കണക്റ്റുചെയ്ത വൈ-ഫൈ ഐഡി, ലൊക്കേഷൻ വിവരങ്ങൾ മുതലായവയിൽ നിന്നും സൃഷ്‌ടിക്കപ്പെട്ട മൂല്യം).
1.1.3 മൂന്നാം കക്ഷി ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ
നിയമപരമായ അനുമതിയുള്ള സാഹചര്യങ്ങളിൽ, മൂന്നാം-കക്ഷി ഉറവിടങ്ങളിൽ നിന്ന് ഞങ്ങൾ നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതാണ്. ഉദാഹരണത്തിന്:
• അക്കൗണ്ട്, സാമ്പത്തിക ഇടപാടുകൾ ഉൾപ്പെട്ടേക്കാവുന്ന ചില സേവനങ്ങൾക്കായി നിങ്ങളുടെ സമ്മതത്തോടെ, നിങ്ങൾ നൽകിയ വിവരങ്ങളെ (ഫോൺ നമ്പർ പോലെ ഉള്ളവ) സുരക്ഷയ്‌ക്കും തട്ടിപ്പ് തടയുന്നതിനുള്ള ആവശ്യകതകൾക്കുമായി നിയമാനുസൃതമായ മൂന്നാം-കക്ഷി ഉറവിടങ്ങൾ വഴി ഞങ്ങൾ മൂല്യനിർണ്ണയം നടത്തിയേക്കാം;
• പരസ്യ മോഡൽ ഒപ്റ്റിമൈസേഷൻ നിയുക്ത അദ്വിതീയ ഐഡന്റിഫയറുകൾ (പരസ്യദാതാക്കളിൽ നിന്ന് ലഭിച്ച IMEI/OAID/GAID പോലുള്ളവ) വഴിയാണ് നടത്തുന്നത്, ചില പ്രത്യേക സാഹചര്യങ്ങളിൽ, പരസ്യ സേവനങ്ങൾ നൽകുന്നതിന് നിങ്ങളുടെ പരസ്യ സേവനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ഭാഗിക പരിവർത്തന പ്രകടന ഡാറ്റയും (ക്ലിക്കുകൾ പോലുള്ളവ) ഉപയോഗിക്കും.
• മൂന്നാം കക്ഷി സോഷ്യൽ നെറ്റ്‌വർക്ക് സേവനങ്ങളിൽ നിന്ന് (ഉദാ. Xiaomi സേവനത്തിലേക്ക് സൈനിൻ ചെയ്യാൻ നിങ്ങൾ ഒരു സോഷ്യൽ നെറ്റ്‌വർക്ക് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ) അക്കൗണ്ട് ഐഡി, വിളിപ്പേര്, പ്രൊഫൈൽ ഫോട്ടോ, ഇമെയിൽ വിലാസം എന്നിവ പോലുള്ള ചില വിവരങ്ങളും ഞങ്ങൾക്ക് ലഭിച്ചേക്കാം .
• mi.com സേവനങ്ങൾ വഴി നിങ്ങൾക്കായി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ മറ്റൊരു ഉപയോക്താവ് ഞങ്ങൾക്ക് നൽകിയേക്കാവുന്ന നിങ്ങളുടെ ഡെലിവറി വിലാസം പോലെ ,മറ്റുള്ളവർ ഞങ്ങൾക്ക് നൽകുന്ന നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.
1.1.4 തിരിച്ചറിയാനാകാത്ത വിവരങ്ങൾ
ഒരു വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുത്തിയിട്ടില്ലാത്ത, അതായത് ബാധകമായ പ്രാദേശിക നിയമങ്ങൾ അനുസരിച്ച് സ്വകാര്യ വിവരങ്ങളായി നിർവ്വചിച്ചിട്ടില്ലാത്ത മറ്റ് തരം വിവരങ്ങളും ഞങ്ങൾ ശേഖരിച്ചേക്കാം. അത്തരം വിവരങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത വിവരങ്ങൾ എന്ന് വിളിക്കുന്നു. വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും വെളിപ്പെടുത്തുകയും ചെയ്യാം. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുടെ ചില ഉദാഹരണങ്ങൾ, വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത സംഗ്രഹിച്ച ഫോർമാറ്റിൽ ഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കാം:
• നിങ്ങൾ ഒരു നിർദ്ദിഷ്‌ട സേവനം ഉപയോഗിക്കുമ്പോൾ സൃഷ്‌ടിക്കുന്ന സ്ഥിതിവിവരക്കണക്ക് ഡാറ്റ ഈ വിവരങ്ങളിൽ ഉൾപ്പെട്ടേക്കാം (ഉദാ. തിരിച്ചറിയാനാകാത്ത ഉപകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ദൈനംദിന ഉപയോഗം, പേജ് സന്ദർശനങ്ങൾ, പേജ് ആക്‌സസ് ദൈർഘ്യം, സെഷൻ ഇവന്റുകൾ);
• നെറ്റ്‌വർക്ക് നിരീക്ഷണ ഡാറ്റ (ഉദാ. അഭ്യർത്ഥനയുടെ സമയം, അഭ്യർത്ഥനകളുടെ എണ്ണം അല്ലെങ്കിൽ പിശക് അഭ്യർത്ഥനകൾ മുതലായവ);
• ആപ്ലിക്കേഷൻ ക്രാഷ് ഇവന്റുകൾ (ഉദാ. ഒരു ആപ്പ് ക്രാഷായതിന് ശേഷം ലോഗുകൾ സ്വയമേവ സൃഷ്ടിക്കുന്നു).
ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുകയാണ് ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ലക്ഷ്യം. ശേഖരിക്കുന്ന വിവരങ്ങളുടെ തരവും കണക്കും നിങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടാതെ/അല്ലെങ്കിൽ സേവനങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും.
കൂടുതൽ ഉപയോഗപ്രദമായ വിവരങ്ങൾ നിങ്ങൾക്ക് നൽകുന്നതിനും നിങ്ങൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റുകളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഏതൊക്കെ ഭാഗങ്ങളാണ് കൂടുതൽ താൽപ്പര്യമെന്ന് മനസിലാക്കുന്നതിനും ഞങ്ങൾ ഈ വിവരങ്ങളെ സംയോജിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു ദിവസത്തിൽ സജീവമായിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം ഞങ്ങൾക്ക് അറിയേണ്ടി വന്നേക്കാം, എന്നാൽ ആ ദിവസം ആരൊക്കെ സജീവമാണ് എന്ന് അറിയേണ്ട ആവശ്യമില്ല, അതിനാൽ സ്ഥിതിവിവരക്കണക്ക് വിശകലനത്തിന് മൊത്തം ഡാറ്റ മതിയാകും. വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത വിവരങ്ങളിൽ നിന്ന് നിങ്ങളുടെ വ്യക്തിഗത ഡാറ്റയെ വേർതിരിക്കുന്നതിനും രണ്ട് തരം ഡാറ്റയും വെവ്വേറെയായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഞങ്ങൾ പരിശ്രമിക്കും. എന്നിരുന്നാലും, വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത വിവരങ്ങളെ ഞങ്ങൾ വ്യക്തിഗത വിവരങ്ങളുമായി സംയോജിപ്പിക്കുന്ന പക്ഷം, സംയോജിപ്പിക്കപ്പെട്ടിരിക്കുന്ന അത്തരം വിവരങ്ങൾ സംയോജിക്കപ്പെട്ട നിലയിൽ തുടരുന്നിടത്തോളം കാലം, വ്യക്തിഗത വിവരങ്ങളായി അവ പരിഗണിക്കപ്പെടും.
1.2 ഞങ്ങൾ ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങൾ ഞങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്
സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് നിങ്ങൾക്ക് ഉൽപ്പന്നങ്ങളും കൂടാതെ/അല്ലെങ്കിൽ സേവനങ്ങളും നൽകുന്നതിനും ഞങ്ങൾ ബാധകമായ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും മറ്റ് നിയമസംബന്ധിയായ ആവശ്യകതകൾക്കും അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ്. ഇതിൽ ഉൾപ്പെടുന്നവ:
• ഞങ്ങളുടെ ഉൽപ്പന്നങ്ങളോ കൂടാതെ/അല്ലെങ്കിൽ സേവനങ്ങളോ നിങ്ങൾക്ക് ലഭ്യമാക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും അതായത് ഡെലിവറി, ആക്റ്റിവേഷൻ, പരിശോധിച്ചുറപ്പിക്കൽ, വിൽപ്പനാനന്തര പിന്തുണ, ഉപഭോക്തൃ പിന്തുണയും പരസ്യം ചെയ്യലും പോലുള്ളവ.
• നഷ്‌ടമോ തട്ടിപ്പോ തടയുന്നതിനായി സുരക്ഷാ സേഫ്‌ഗാർഡുകൾ നടപ്പിലാക്കുന്നതിനും പരിപാലിക്കുന്നതിനും, ഉപയോക്താക്കളെ തിരിച്ചറിയുന്നതും ഉപയോക്തൃ ഐഡന്റിറ്റി പരിശോധിക്കുന്നതും പോലുള്ളവ. ഇനിപ്പറയുന്ന രണ്ട് വ്യവസ്ഥകൾ പാലിക്കുമ്പോൾ മാത്രമേ തട്ടിപ്പ് തടയുന്ന ആവശ്യങ്ങൾക്കായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുകയുള്ളൂ: അത് ആവശ്യമാണ്; വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന ഡാറ്റ ഉപയോക്താക്കളെയും സേവനങ്ങളെയും പരിരക്ഷിക്കുന്നതിന് Xiaomi-യുടെ നിയമാനുസൃതമായ താൽപ്പര്യങ്ങൾക്ക് അനുസൃതമായതാണെങ്കിൽ.
• ഉപകരണങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങളോ അഭ്യർത്ഥനകളോ കൈകാര്യം ചെയ്യുന്നതിന്, അതായത് ഉപഭോക്തൃ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്, സിസ്റ്റം, ആപ്പ് അറിയിപ്പുകൾ അയയ്‌ക്കുന്നത്, ഇവന്റുകളിലും പ്രമോഷനുകളിലും നിങ്ങളുടെ പങ്കാളിത്തം മാനേജുചെയ്യുന്നത് (ഉദാ. സ്വീപ്പ്‌സ്റ്റേക്കുകൾ) എന്നിവ പോലുള്ളവ.
• മാർക്കറ്റിംഗും പ്രൊമോഷണലും ആയി ബന്ധപ്പെട്ട മെറ്റീരിയലുകളും അപ്‌ഡേറ്റുകളും നൽകുന്നത് പോലെ, പ്രസക്തമായ പ്രമോഷണൽ പ്രവർത്തനങ്ങൾ നടത്തൽ. നിങ്ങൾക്ക് ഇനിയങ്ങോട്ട് ചില തരം പ്രൊമോഷണൽ മെറ്റീരിയലുകൾ സ്വീകരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, ബാധകമായ നിയമങ്ങൾക്ക് കീഴിൽ മറ്റുതരത്തിൽ വ്യക്തമാക്കിയിട്ടില്ലാത്ത പക്ഷം, സന്ദേശത്തിൽ നൽകിയിരിക്കുന്ന രീതി (ഉദാഹരണത്തിന്, സന്ദേശത്തിന്റെ ചുവടെ നൽകിയിരിക്കുന്ന അൺസബ്‌സ്‌ക്രൈബ് ചെയ്യുക എന്ന ലിങ്ക് പോലെയുള്ള ഒരു രീതി) ഉപയോഗിച്ച് നിങ്ങൾക്ക് ഓപ്‌റ്റ്-ഔട്ട് ചെയ്യാവുന്നതാണ്. ചുവടെ നൽകിയിരിക്കുന്ന "നിങ്ങളുടെ അവകാശങ്ങൾ" കൂടി കാണുക.
• ഇന്റേണൽ ആവശ്യകതകൾ, അതായത് ഞങ്ങളുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ മെച്ചപ്പെടുത്തുന്നതിന് ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ ഉപയോഗവുമായി ബന്ധപ്പെട്ട ഡാറ്റാ അപഗ്രഥനം, ഗവേഷണം, സ്റ്റാറ്റിസ്റ്റിക്കൽ വിവരങ്ങളുടെ വികസിപ്പിക്കൽ എന്നിവ പോലുള്ളവ. ഉദാഹരണത്തിന്, ഡി-ഐഡന്റിഫിക്കേഷൻ പ്രോസസിംഗിന് ശേഷം നടത്തുന്ന മെഷീൻ ലേണിംഗ് അല്ലെങ്കിൽ മോഡൽ അൽഗോരിതം പരിശീലനം.
• നിങ്ങളുടെ ഉപകരണത്തിന്റെ പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്നതിന് അതായത് മെമ്മറി ഉപയോഗം അല്ലെങ്കിൽ നിങ്ങളുടെ ആപ്പുകളുടെ CPU വിനിയോഗം വിശകലനം ചെയ്യുക പോലുള്ളവ.
• ഞങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങൾക്കായി നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഭരിക്കുന്നതിനും പരിപാലിക്കുന്നതിനും (ബിസിനസ്സ് സ്റ്റാറ്റിസ്റ്റിക്‌സ് പോലെയുള്ളവ) അല്ലെങ്കിൽ ഞങ്ങളുടെ നിയമസംബന്ധിയായ ആവശ്യകതകൾ പൂർത്തീകരിക്കുന്നതിന്.
• Xiaomi-യുടെ നിയമാനുസൃത താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോസസ്സിംഗ് (ബാധകമായ നിയമാധികാരപരിധിയിൽ, ഉദാഹരണത്തിന് GDPR-ന് കീഴിൽ). ഞങ്ങളുടെ ബിസിനസ്സ് കൂടുതൽ കാര്യക്ഷമമായി മാനേജ് ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനും ഞങ്ങളുടെ ബിസിനസ്സുകളുടെയും സംവിധാനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കസ്റ്റമർമാരുടെയും കമ്പനിക്കുള്ളിലെ മാനേജ്‌മെന്റിന്റെയും സുരക്ഷ പരിരക്ഷിക്കുന്നതിനും (നഷ്ടം തടയുന്നതിനും തട്ടിപ്പ് തടുക്കുന്നതിനും ഉള്ള ഉദ്ദേശ്യങ്ങൾക്കടക്കം) കമ്പനിക്കുള്ളിലെ നയങ്ങളും പ്രക്രിയകളും ഈ നയത്തിൽ വിവരിച്ചിരിക്കുന്ന മറ്റ് നിയമാനുസൃത താൽപ്പര്യങ്ങളും അനുവർത്തിക്കുന്നതിനും ഞങ്ങളെ പ്രാപ്തരാക്കുന്നത് നിയമാനുസൃത താൽപ്പര്യങ്ങളിൽ ഉൾപ്പെടുന്നു.
ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഞങ്ങളുടെ ആപ്പുകളുടെ പ്രകടനത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും, നിങ്ങളുടെ ഉപയോഗത്തിന്റെ ആവൃത്തി, ക്രാഷ് ലോഗ് വിവരങ്ങൾ, മൊത്തത്തിലുള്ള ഉപയോഗം, പ്രകടന ഡാറ്റ, ആപ്പ് ഉറവിടം എന്നിവ പോലുള്ള പ്രസക്തമായ വിവരങ്ങൾ ഞങ്ങൾ റെക്കോർഡുചെയ്‌തേക്കാം. ഉപകരണങ്ങൾ അൺലോക്കുചെയ്യുന്നതിൽ നിന്ന് അനധികൃത വെൻഡർമാരെ തടയാൻ, ഞങ്ങൾ Xiaomi അക്കൗണ്ട് ഐഡി, സീരിയൽ നമ്പർ, പ്രവർത്തിക്കുന്ന കമ്പ്യൂട്ടറിന്റെ IP വിലാസം എന്നിവയും നിങ്ങളുടെ മൊബൈൽ ഉപകരണത്തിന്റെ സീരിയൽ നമ്പറും ഉപകരണ വിവരങ്ങളും ശേഖരിച്ചേക്കാം.
• പ്രാദേശിക സേവനങ്ങൾ നൽകുന്നതിന്, അതായത് നിങ്ങളുടെ ഉപകരണത്തിൽ ഉപയോഗിക്കുന്ന കുറിപ്പുകൾ പോലെയുള്ള, ഞങ്ങളുടെ സെർവറുകളുമായി ആശയവിനിമയം ആവശ്യമില്ലാത്ത സേവനങ്ങൾ.
• നിങ്ങളുടെ സമ്മതത്തോടെയുള്ള മറ്റ് കാര്യങ്ങൾ.
നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച കൂടുതൽ ഉദാഹരണങ്ങൾ (സ്വകാര്യ വിവരങ്ങൾ ഉൾപ്പെടാം) ഇവിടെ നൽകിയിരിക്കുന്നു:
• നിങ്ങൾ വാങ്ങിയ Xiaomi ഉൽപ്പന്നങ്ങളോ സേവനങ്ങളോ നിങ്ങൾക്കായി ആക്റ്റിവേറ്റ് ചെയ്യുന്നതും രജിസ്റ്റർ ചെയ്യുന്നതും.
• നിങ്ങളുടെ Xiaomi അക്കൗണ്ട് സൃഷ്‌ടിക്കലും പരിപാലിക്കലും. നിങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റുകളിലോ ഞങ്ങളുടെ മൊബൈൽ ഉപകരണങ്ങൾ വഴിയോ Xiaomi അക്കൗണ്ട് സൃഷ്‌ടിക്കുമ്പോൾ ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങൾ, നിങ്ങൾക്കായി വ്യക്തിഗത Xiaomi അക്കൗണ്ട് പ്രൊഫൈൽ പേജും സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്നതാണ്.
• നിങ്ങളുടെ വാങ്ങൽ ഓർഡറുകൾ പ്രോസസ്സ് ചെയ്യുന്നു. ഉപഭോക്തൃ പിന്തുണയും വീണ്ടും ഡെലിവർ ചെയ്യുന്നതും ഉൾപ്പെടെ, വാങ്ങൽ ഓർഡറും ബന്ധപ്പെട്ട വിൽപ്പനാനന്തര സേവനങ്ങളും പ്രോസസ്സ് ചെയ്യുന്നതിന് ഇ-കൊമേഴ്‌സ് ഓർഡറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപയോഗിക്കുന്നതാണ്. ഇതിനുപുറമെ, ഡെലിവറി പാർട്‌ണറുമായി ഓർഡർ വീണ്ടും പരിശോധിച്ചുറപ്പിക്കാനും പാഴ്‌സലിന്റെ യഥാർത്ഥ ഡെലിവറി പരിശോധിക്കാനും ഓർഡർ നമ്പർ ഉപയോഗിക്കുന്നു. പേര്, വിലാസം, ഫോൺ നമ്പർ, പോസ്റ്റൽ കോഡ് എന്നിവ ഉൾപ്പെടെയുള്ള സ്വീകർത്താവിന്റെ വിവരങ്ങൾ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കും. നിങ്ങൾക്ക് പാഴ്‌സൽ ട്രാക്കിംഗ് വിവരങ്ങൾ അയയ്ക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിക്കുന്നതാണ്. ഇൻവോയ്‌സ് അച്ചടിക്കുന്നതിനും പാഴ്‌സലിൽ ഏതൊക്കെ ഇനങ്ങളാണ് ഉള്ളതെന്ന് കാണുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്നതിനുമായി വാങ്ങിയ ഇനങ്ങളുടെ ലിസ്റ്റ് ഉപയോഗിക്കുന്നതാണ്.
• Xiaomi കമ്മ്യൂണിറ്റിയിൽ പങ്കെടുക്കൽ. പ്രൊഫൈൽ പേജ് ദൃശ്യമാക്കുന്നതിനും മറ്റ് ഉപയോക്താക്കളുമായി സംവദിക്കുന്നതിനും Xiaomi കമ്മ്യൂണിറ്റിയിൽ പങ്കെടുക്കുന്നതുമായി Xiaomi കമ്മ്യൂണിറ്റി അല്ലെങ്കിൽ മറ്റ് Xiaomi ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചേക്കാം.
• സിസ്റ്റം സേവനങ്ങൾ നൽകൽ. സിസ്റ്റം സേവനങ്ങൾ സജീവമാക്കുന്നതിന് ഇനിപ്പറയുന്ന വിവരങ്ങൾ ഉപയോഗിച്ചേക്കാം: GAID നമ്പർ, IMEI നമ്പർ, IMSI നമ്പർ, ഫോൺ നമ്പർ, ഉപകരണ ഐഡി, ഉപകരണ ഓപ്പറേറ്റിംഗ് സിസ്റ്റം, MAC വിലാസം, ഉപകരണ തരം, സിസ്റ്റം, പ്രകടന വിവരങ്ങളും എന്നിവ ഉൾപ്പെടെയുള്ള ഉപകരണം അല്ലെങ്കിൽ സിം കാർഡുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ, മൊബൈൽ രാജ്യ കോഡ്, മൊബൈൽ നെറ്റ്‌വർക്ക് കോഡ്, ലൊക്കേഷൻ ഏരിയ കോഡ്, സെൽ ഐഡന്റിറ്റി എന്നിവ ഉൾപ്പെടെയുള്ള ലൊക്കേഷൻ വിവരങ്ങൾ എന്നിവ ഉപയോക്തൃ പ്രാമാണീകരണത്തിനും സേവന ആക്റ്റിവേഷനും വേണ്ടി ഉപയോഗിക്കുന്നു.
• ആക്റ്റിവേഷൻ പരാജയപ്പെടൽ നിർണ്ണയിക്കൽ: സേവനത്തിന്റെ നെറ്റ്‌വർക്ക് ഓപ്പറേറ്ററെ തിരിച്ചറിഞ്ഞ് ആ പരാജയത്തെക്കുറിച്ച് നെറ്റ്‌വർക്ക് ഓപ്പറേറ്ററെ അറിയിക്കുന്നതിനായി സിം കാർഡ് ആക്റ്റിവേഷൻ പരാജയം (ഉദാ, ഹ്രസ്വ മെസേജ് സേവന (എസ്എംഎസ്) ഗേറ്റ്‌വേയുടേയും നെറ്റ്‌വർക്കിന്റേയും പരാജയം) ആക്‌സസ് ചെയ്യാനായി ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരം ഉപയോഗിക്കുന്നു.
• മറ്റ് സിസ്റ്റം സേവനങ്ങൾ നൽകൽ. സിസ്റ്റം സേവനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഡൗൺലോഡ് ചെയ്യലോ അപ്ഡേറ്റ് ചെയ്യലോ രജിസ്റ്റർ ചെയ്യലോ നടപ്പിലാക്കലോ ഒപ്റ്റിമൈസ് ചെയ്യലോ ഉൾപ്പെടെ, സേവന ഒപ്റ്റിമൈസേഷൻ സംവിധാനം നൽകുമ്പോൾ തന്നെ, നിങ്ങളൊരു Xiaomi സിസ്റ്റം സേവനം ഉപയോഗിക്കുമ്പോൾ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ആ സേവനത്തിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, തീം സ്റ്റോർ ശേഖരിച്ച വ്യക്തിഗത വിവരങ്ങൾ നിങ്ങളുടെ ഡൗൺലോഡുചെയ്യലിനെയും ബ്രൗസിംഗ് ചരിത്രത്തെയും അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ തീം ശുപാർശ സേവനങ്ങൾ നൽകിയേക്കാം.
• നിങ്ങളുടെ ഉപകരണം കണ്ടെത്തൽ. നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്യുകയാണെങ്കിൽ, Xiaomi-യുടെ ഉപകരണം കണ്ടെത്തുക ഫീച്ചറിന് അത് കണ്ടെത്താനും സുരക്ഷിതമാക്കാനും സഹായിക്കാനാകും. നിങ്ങളുടെ ഉപകരണത്തിന്റെ ലൊക്കേഷൻ വിവരങ്ങൾ ഉപയോഗിച്ച് ഒരു മാപ്പിൽ ഉപകരണം കണ്ടെത്താനോ, ഡാറ്റ വിദൂരമായി മായ്ക്കാനോ ഉപകരണം ലോക്കുചെയ്യാനോ കഴിയും. ഉപകരണം കണ്ടെത്തൽ ഫീച്ചർ ഉപയോഗിക്കുമ്പോൾ, ഉപകരണത്തിൽ നിന്ന് ലൊക്കേഷൻ വിവരങ്ങൾ ക്യാപ്‌ചർ ചെയ്യപ്പെടും; ചില സാഹചര്യങ്ങളിൽ, സെൽ ടവറുകളിൽ നിന്നോ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നോ ഈ വിവരങ്ങൾ ലഭിക്കുന്നു. ക്രമീകരണം > Xiaomi അക്കൗണ്ട് > Xiaomi ക്ലൗഡ് > ഉപകരണം കണ്ടെത്തൽ എന്നിവയിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ ഫീച്ചർ ഓണാക്കാനോ ഓഫാക്കാനോ കഴിയും.
• ഫോട്ടോകളിൽ ലൊക്കേഷൻ വിവരങ്ങൾ രേഖപ്പെടുത്തൽ. നിങ്ങൾക്ക് ഫോട്ടോ എടുക്കുമ്പോൾ നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങൾ നിങ്ങളുടെ ഫോട്ടോ ഫോൾഡറിനുള്ളിൽ തന്നെ ദൃശ്യമാകും, കൂടാതെ ലൊക്കേഷൻ നിങ്ങളുടെ ഫോട്ടോകളുടെ ഗുണവിശേഷതാ വിവരങ്ങളിൽ സംരക്ഷിക്കും. ഫോട്ടോ എടുക്കുമ്പോൾ നിങ്ങളുടെ ലൊക്കേഷൻ രേഖപ്പെടുത്തുന്നതിനോട് നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, ഉപകരണത്തിന്റെ ക്യാമറ ക്രമീകരണത്തിൽ നിന്ന് എപ്പോൾ വേണമെങ്കിലും നിങ്ങൾക്കിത് ഓഫാക്കാനാകും.
• മെസേജിംഗിനുള്ള ഫീച്ചറുകൾ നൽകൽ (ഉദാ. Mi ടോക്ക്, Mi മെസേജ്). നിങ്ങൾ Mi ടോക്ക് ഡൗൺലോഡുചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിൽ, Mi ടോക്ക് ശേഖരിച്ച വിവരങ്ങൾ ഈ സേവനം സജീവമാക്കുന്നതിനും ഉപയോക്താവിനെയും മെസേജ് സ്വീകർത്താവിനെയും തിരിച്ചറിയുന്നതിനുമായി ഉപയോഗിച്ചേക്കാം. അതുകൂടാതെ, ഒരു ഉപയോക്താവ് ആപ്പ് വീണ്ടും ഇൻസ്‌റ്റാൾ ചെയ്‌തതിനുശേഷം വീണ്ടും ലോഡുചെയ്യുന്നതിനോ ഉപകരണങ്ങളിലുടനീളം സമന്വയിപ്പിക്കുന്നതിനോ ഉള്ള എളുപ്പത്തിനായി ചാറ്റ് ചരിത്രം സംഭരിക്കുന്നു. സേവനം സജീവമാക്കുന്നതിനും മെസേജുകളുടെ റൂട്ടിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ പ്രാപ്തമാക്കുന്നതിനും Mi മെസേജിനായി അയച്ചയാളുടെയും സ്വീകർത്താവിന്റെയും ഫോൺ നമ്പറുകളും Mi മെസേജ് ഐഡികളും പോലുള്ള വിവരങ്ങൾ ഉപയോഗിച്ചേക്കാം.
• ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ നൽകൽ. Xiaomi സിസ്റ്റം സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, ഏറ്റവും മികച്ച ഉപയോക്തൃ അനുഭവത്തിനായി Android പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി നിങ്ങൾക്ക് സേവനം നൽകാനും ആ ലൊക്കേഷനെക്കുറിച്ചുള്ള (കാലാവസ്ഥാ വിശദാംശങ്ങൾ പോലുള്ളവ) കൃത്യമായ വിശദാംശങ്ങൾ നൽകാനുമായി ലൊക്കേഷൻ വിവരങ്ങൾ ഞങ്ങളോ മൂന്നാം കക്ഷി സേവന ദാതാക്കളും ബിസിനസ് പങ്കാളികളും (കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന "നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ പങ്കിടുന്നതും കൈമാറ്റം ചെയ്യുന്നതും പൊതുജനമദ്ധ്യത്തിൽ വെളിപ്പെടുത്തുന്നതും എങ്ങനെ" കാണുക) ഉപയോഗിച്ചേക്കാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ക്രമീകരണത്തിൽ നിന്ന് ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കുകയോ വ്യക്തിഗത ആപ്പുകൾക്കുള്ള ലൊക്കേഷൻ സേവനങ്ങളുടെ ഉപയോഗം ഓഫാക്കുകയോ ചെയ്യാം.
• ഡാറ്റ, ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ എന്നിവയുടെ വിശകലനത്തിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തൽ. ഉപയോക്താക്കൾ എങ്ങനെയാണ് മൊബൈൽ ഫോണും Xiaomi സിസ്റ്റം സേവനങ്ങളും Xiaomi നൽകുന്ന മറ്റ് സേവനങ്ങളും ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിന് ഉപയോക്തൃ അനുഭവ പ്രോഗ്രാം പോലുള്ള ചില ഓപ്റ്റ്-ഇൻ ഫീച്ചറുകൾ Xiaomi-യെ അനുവദിക്കുന്നു, ഇതുവഴി ക്രാഷ് റിപ്പോർട്ടുകൾ അയയ്ക്കുന്നത് പോലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ കഴിയുന്നു. ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി Xiaomi ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ വിശകലനം നടത്തും.
• സുരക്ഷാ ഫീച്ചർ നൽകൽ. സെക്യൂരിറ്റി സ്‌കാൻ, ബാറ്ററി സേവർ, ബ്ലോക്ക്‌ലിസ്‌റ്റ്, ക്ലീനർ മുതലായവ പോലുള്ള സെക്യൂരിറ്റി ആപ്പിലെ സുരക്ഷയ്ക്കും സിസ്റ്റം അപ്പ് കീപ്പ് ഫീച്ചറുകൾക്കുമായി ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചേക്കാം. ഈ ഫീച്ചറുകളിൽ ചിലത് മൂന്നാംകക്ഷി സേവനദാതാക്കൾ കൂടാതെ/അല്ലെങ്കിൽ ബിസിനസ് പങ്കാളികൾ ആണ് കൈകാര്യം ചെയ്യുന്നത് (കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന "നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ പങ്കിടുന്നതും, കൈമാറ്റം ചെയ്യുന്നതും, പൊതുജനമദ്ധ്യത്തിൽ വെളിപ്പെടുത്തുന്നതും എങ്ങനെ" കാണുക). സുരക്ഷാ സ്‌കാൻ ഫംഗ്‌ഷനുകൾക്കായി വൈറസ് നിർവചന ലിസ്റ്റുകൾ പോലെയുള്ള വ്യക്തിഗത വിവരങ്ങളല്ലാത്ത വിവരങ്ങൾ ഉപയോഗിക്കുന്നു.
• പുഷ് സേവനം നൽകൽ. പരസ്യങ്ങളുടെ പ്രകടനം വിലയിരുത്താനും വിൽപ്പനയും പ്രമോഷനും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെക്കുറിച്ചോ പുതിയ ഉൽപ്പന്ന പ്രഖ്യാപനങ്ങളേക്കുറിച്ചോ സിസ്റ്റത്തിൽ നിന്ന് അറിയിപ്പുകൾ അയയ്ക്കാനും Xiaomi പുഷ് സേവനങ്ങൾ, Xiaomi അറിയിപ്പ് സേവനങ്ങൾ നൽകാനുമായി Xiaomi അക്കൗണ്ട് ഐഡി, GAID, FCM ടോക്കൺ, Android ഐഡി, സ്പേസ് ഐഡി (സെക്കന്റ് സ്പേസ് ഫീച്ചർ ഉള്ള Xiaomi ഉപകരണങ്ങളിൽ മാത്രം) എന്നിവ ഉപയോഗിക്കും. നിങ്ങൾക്കായി മുകളിലുള്ള സേവനം നൽകുന്നതിന്, ബന്ധപ്പെട്ട ആപ്പ് വിവരങ്ങൾ (ആപ്പ് പതിപ്പ് ഐഡി, ആപ്പ് പാക്കേജിൻ്റെ പേര്), ബന്ധപ്പെട്ട ഉപകരണ വിവരങ്ങൾ (മോഡൽ, ബ്രാൻഡ്) എന്നിവയും ശേഖരിക്കും. ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടാതെ/അല്ലെങ്കിൽ തിരഞ്ഞെടുത്ത മൂന്നാം കക്ഷികളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതോ പരസ്യം ചെയ്യുന്നതോ ആയ പുഷ് മെസേജുകൾ (ഞങ്ങളുടെ സേവനങ്ങളിൽ തന്നെയുള്ള മെസേജിംഗ് വഴിയോ, ഇമെയിൽ വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ) നിങ്ങൾക്ക് അയയ്‌ക്കുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. ബാധകമായ നിയമങ്ങൾക്ക് കീഴിൽ നിങ്ങളുടെ സമ്മതത്തോടെ മാത്രമാണ് ഇത് ചെയ്യുന്നത്. ക്രമീകരണത്തിലെ നിങ്ങളുടെ മുൻഗണനകൾ മാറ്റുന്നതിലൂടെയോ Xiaomi പുഷ് ഉപയോഗിച്ച് മൂന്നാം കക്ഷി ആപ്പ്/വെബ്‌സൈറ്റ് മുഖേന നിങ്ങളുടെ മുൻഗണനകൾ നിയന്ത്രിച്ചുകൊണ്ടോ. ഞങ്ങളിൽ നിന്നും മൂന്നാം കക്ഷികളിൽ നിന്നും മാർക്കറ്റിംഗ് വിവരങ്ങൾ ലഭിക്കുന്നത് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഒഴിവാക്കാവുന്നതാണ്. ചുവടെ നൽകിയിരിക്കുന്ന "നിങ്ങളുടെ അവകാശങ്ങൾ" കൂടി കാണുക.
• ഉപയോക്തൃ ഐഡൻറിറ്റി പരിശോധിച്ചുറപ്പിക്കൽ. ഉപയോക്തൃ ഐഡൻറിറ്റി പരിശോധിച്ചുറപ്പിക്കുന്നതിനും അനധികൃത സൈനിൻ തടയുന്നതിനുമായി Xiaomi, ECV ഉപയോഗിക്കുന്നു.
• ഉപയോക്തൃ ഫീഡ്‌ബാക്ക് ശേഖരണം. Xiaomi-യുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിൽ നിങ്ങൾ നൽകുന്ന ഫീഡ്‌ബാക്കുകൾക്കുള്ള പങ്ക് വിലമതിക്കാനാവാത്തതാണ്. നിങ്ങൾ നൽകിയ ഫീഡ്‌ബാക്കിന്റെ തുടർനടപടികൾ കൈക്കൊള്ളുന്നതിനായി, നിങ്ങൾ നൽകിയിട്ടുള്ള വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് Xiaomi നിങ്ങളുമായി ആശയവിനിമയം നടത്തുകയും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനുമായി ഈ ആശയവിനിമയത്തിന്റെ റെക്കോർഡുകൾ സൂക്ഷിക്കുകയും ചെയ്‌തേക്കാം.
• അറിയിപ്പുകൾ അയയ്ക്കൽ. കാലാകാലങ്ങളിൽ, വാങ്ങലുകളെക്കുറിച്ചുള്ള അറിയിപ്പുകൾ, നിബന്ധനകൾ, വ്യവസ്ഥകൾ, നയങ്ങൾ എന്നിവയിലുള്ള മാറ്റങ്ങൾ എന്നിവ പോലുള്ള പ്രധാന അറിയിപ്പുകൾ അയയ്ക്കാൻ ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചേക്കാം. Xiaomi-യുമായുള്ള നിങ്ങളുടെ ആശയവിനിമയത്തിന് അത്തരം വിവരങ്ങൾ നിർണായകമായതിനാൽ, ഈ അറിയിപ്പുകൾ ലഭിക്കുന്നത് അംഗീകരിക്കാൻ ഞങ്ങൾ ശക്തമായി ശുപാർശ ചെയ്യുന്നു.
• പ്രമോഷണൽ പ്രവർത്തനങ്ങളുടെ സംഘാടനം. നിങ്ങൾ ഒരു ഭാഗ്യപരീക്ഷണ മത്‌സരം, മത്സരം അല്ലെങ്കിൽ Xiaomi-യുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള സമാനമായ പ്രചാരണം എന്നിവയിലേക്ക് പ്രവേശിക്കുകയാണെങ്കിൽ, സമ്മാനങ്ങൾ അയയ്‌ക്കുന്നതിനായി നിങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം.
• പരസ്യങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗതമാക്കിയ സേവനങ്ങളും ഉള്ളടക്കവും നൽകൽ. നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന്, പരസ്യങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രവർത്തനങ്ങളും നിങ്ങൾക്ക് നൽകുന്നതിനായി, നിങ്ങളുടെ പേരിനോ ഇമെയിലിനോ നിങ്ങളെ നേരിട്ട് തിരിച്ചറിയാൻ കഴിയുന്ന മറ്റ് വിവരങ്ങൾക്കോ പകരമായി ഞങ്ങളൊരു യുണീക് ഐഡന്റിഫയർ ഉപയോഗിക്കുന്നു.
ഞങ്ങളുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഉള്ളടക്കം, പരസ്യം എന്നിവ നൽകാനും മെച്ചപ്പെടുത്താനുമായി ഞങ്ങൾ ഈ വിവരങ്ങളെ മറ്റ് വിവരങ്ങളുമായി (വ്യത്യസ്‌ത സേവനങ്ങൾ അല്ലെങ്കിൽ കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, സ്‌മാർട്ട് ടിവികൾ, ബന്ധിപ്പിച്ച മറ്റ് ഉപകരണങ്ങൾ തുടങ്ങിയ ഉപകരണങ്ങൾ എന്നിവയിലുടനീളമുള്ള വിവരങ്ങൾ ഉൾപ്പെടെ) സംയോജിപ്പിച്ചേക്കാം.
ഉദാഹരണത്തിന്, നിങ്ങൾ ഉപയോഗിക്കുന്ന, ഒരു Xiaomi അക്കൗണ്ട് ആവശ്യമായ എല്ലാ സേവനങ്ങൾക്കും ഞങ്ങൾ നിങ്ങളുടെ Xiaomi അക്കൗണ്ട് വിശദാംശങ്ങൾ ഉപയോഗിച്ചേക്കാം. കൂടാതെ, നിങ്ങൾക്ക് കൂടുതൽ മികച്ച അനുഭവം നൽകാനും ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും, ബാധകമായ നിയമങ്ങളും ചട്ടങ്ങളും (ആവശ്യമായിടത്ത്) പാലിച്ചുകൊണ്ടോ നിങ്ങളുടെ അനുമതിയോട് കൂടിയോ, നിങ്ങളിൽ നിന്നുള്ളതോ നിങ്ങളുമായി ബന്ധപ്പെട്ടതോ ആയ വ്യത്യസ്‌ത ഉൽപ്പന്നങ്ങൾ, സേവനങ്ങൾ അല്ലെങ്കിൽ ഉപകരണം എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങൾ ക്രമീകരിക്കുകയും ഒരു ലേബൽ രൂപീകരിക്കുകയും നിർദ്ദേശങ്ങൾ നൽകാൻ ഉപയോഗിക്കുകയും ഇഷ്‌ടാനുസൃതമാക്കിയ ഉള്ളടക്കം, വ്യക്തിഗതമാക്കിയ ഫീച്ചറുകൾ എന്നിവ നൽകുകയും ചെയ്യും.
വ്യക്തിഗതമാക്കിയ പരസ്യങ്ങൾക്ക്, ഉദാഹരണത്തിന്, ഞങ്ങളുടെ ആപ്പുകളുമായും സേവനങ്ങളുമായും ബന്ധപ്പെട്ട നിങ്ങളുടെ പ്രവർത്തനങ്ങൾ, ഉപയോഗം, മുൻഗണനകൾ എന്നിവ അടിസ്ഥാനമാക്കി ഇവ നൽകും. മുകളിൽ സൂചിപ്പിച്ച വിവരങ്ങൾ വിശകലനം ചെയ്യുക വഴിയും സെഗ്മെന്റുകൾ നിർമ്മിക്കുക വഴിയും (പങ്കിടപ്പെടുന്ന നിർദ്ദിഷ്ട സ്വഭാവസവിശേഷതകളുള്ള ഗ്രൂപ്പുകൾ വഴിയും) ഒന്നോ അതിലധികമോ സെഗ്‌മെന്റുകളിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തുക വഴിയും ഞങ്ങൾ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നു. ടാർഗെറ്റുചെയ്‌ത പരസ്യംചെയ്യൽ ബാധകമായ നിയമങ്ങൾക്ക് കീഴിൽ നിങ്ങളുടെ സമ്മതത്തോടെ മാത്രമാണ് ചെയ്യുന്നത്. എപ്പോൾ വേണമെങ്കിലും വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ലഭിക്കുന്നത് ഒഴിവാക്കാനും നേരിട്ടുള്ള മാർക്കറ്റിംഗ് ആവശ്യകതകൾക്കായി ഉപയോഗിക്കുന്നതുൾപ്പെടെ പ്രൊഫൈലിംഗ് എതിർക്കാനുമുള്ള അവകാശം നിങ്ങൾക്കുണ്ട്.
മേൽപ്പറഞ്ഞ സംയോജനത്തിന്റെ കാരണങ്ങളും ബാധകമായ നിയമങ്ങളുടെ ആവശ്യകതകളും അനുസരിച്ച്, അത്തരം വിഭജനത്തിനും വ്യക്തിഗതമാക്കലിനും ഞങ്ങൾ പ്രത്യേക നിയന്ത്രണ സംവിധാനങ്ങൾ നിങ്ങൾക്ക് നൽകും. ഞങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിപണനം, യാന്ത്രികമായ തീരുമാന രൂപീകരണം എന്നിവയിൽ നിന്ന് ഒഴിവാകാനുള്ള അവകാശം നിങ്ങൾക്കുണ്ട്. ഈ അവകാശങ്ങൾ വിനിയോഗിക്കുന്നതിന്, ക്രമീകരണം > പാസ്‌വേഡുകളും സുരക്ഷയും > സ്വകാര്യത > പരസ്യ സേവനങ്ങൾ അല്ലെങ്കിൽ ക്രമീകരണം > പാസ്‌വേഡുകളും സുരക്ഷയും > സിസ്റ്റം സുരക്ഷ > പരസ്യ സേവനങ്ങൾ എന്നിവയിൽ ഏത് സമയത്തും നിങ്ങൾക്ക് ഈ ഫീച്ചറുകൾ ഓണാക്കാനോ ഓഫാക്കാനോ കഴിയും, അല്ലെങ്കിൽ https://privacy.mi.com/support വഴി നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം, അല്ലെങ്കിൽ ഓരോ ഉൽപ്പന്നത്തിനുമായുള്ള പ്രത്യേക സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്ന നിയന്ത്രണ സംവിധാനങ്ങൾ പരിശോധിക്കുക. ചുവടെ നൽകിയിരിക്കുന്ന "നിങ്ങളുടെ അവകാശങ്ങൾ" കൂടി കാണുക.
2. ഞങ്ങൾ കുക്കികളും മറ്റ് സാങ്കേതികവിദ്യകളും എങ്ങനെ ഉപയോഗിക്കുന്നു
Xiaomi-യും ഞങ്ങളുടെ മൂന്നാം കക്ഷി സേവനദാതാക്കളും ബിസിനസ് പങ്കാളികളും കുക്കികൾ, വെബ് ബീക്കണുകൾ, പിക്സൽ ടാഗുകൾ മുതലായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു (കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന "നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ പങ്കിടുകയും, കൈമാറ്റം ചെയ്യുകയും, പൊതുജനമദ്ധ്യേ വെളിപ്പെടുത്തുകയും ചെയ്യുന്നത് എങ്ങനെ" കാണുക). ട്രെൻഡുകൾ വിശകലനം ചെയ്യൽ, സൈറ്റിനെ നിയന്ത്രിക്കൽ, വെബ്സൈറ്റിന് ചുറ്റും ഉപയോക്താക്കളുടെ ചലനങ്ങൾ ട്രാക്കുചെയ്യൽ, ഞങ്ങളുടെ ഉപയോക്തൃ അടിസ്ഥാനം സംബന്ധിച്ച ജനസംഖ്യാപരമായ വിവരങ്ങൾ ശേഖരിക്കൽ എന്നിവയ്ക്കായി ഈ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. ഓരോ കമ്പനിയുടെയും അടിസ്ഥാനത്തിലും പല കമ്പനികളുടെ വിവരങ്ങൾ സംയോജിപ്പിച്ച് കൊണ്ടും, ഈ കമ്പനികൾ ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചേക്കാം. ഈ സാങ്കേതികവിദ്യകൾ ഞങ്ങളെ ഉപയോക്താവിന്റെ പെരുമാറ്റരീതികൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുകയും ഞങ്ങളുടെ വെബ്‌സൈറ്റിന്റെ ഏതെല്ലാം ഭാഗങ്ങളാണ് ആളുകൾ സന്ദർശിച്ചതെന്ന് ഞങ്ങളോട് പറയുകയും അതുപോലെ തന്നെ പരസ്യങ്ങളുടെയും വെബ് തിരയലുകളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും അളക്കുകയും ചെയ്യുന്നു.
• ലോഗ് ഫയലുകൾ: മിക്ക വെബ്സൈറ്റുകളിലെയും പോലെ, ഞങ്ങൾ ചില വിവരങ്ങൾ ശേഖരിക്കുകയും ലോഗ് ഫയലുകളിൽ സംഭരിക്കുകയും ചെയ്യുന്നു. IP വിലാസം, ബ്രൗസർ തരം, ഇന്റർനെറ്റ് സേവന ദാതാവ് (ISP), റഫറിംഗ്/എക്സിറ്റ് പേജുകൾ, ഓപ്പറേറ്റിംഗ് സിസ്റ്റം, തീയതി/സമയ സ്റ്റാമ്പ്, കൂടാതെ/അല്ലെങ്കിൽ ക്ലിക്ക്‌സ്ട്രീം ഡാറ്റ എന്നിവയും ഈ വിവരങ്ങളിൽ ഉൾപ്പെടാം. ഞങ്ങൾ നിങ്ങളെക്കുറിച്ച് ശേഖരിച്ച മറ്റ് വിവരങ്ങളിലേക്ക് ഈ സ്വയമേവ ശേഖരിച്ച വിവരങ്ങൾ ലിങ്കുചെയ്യില്ല.
• ലോക്കൽ സ്റ്റോറേജ് – HTML5/ഫ്ലാഷ്: ഉള്ളടക്കവും മുൻഗണനകളും സംഭരിക്കുന്നതിന് ഞങ്ങൾ HTML5 അല്ലെങ്കിൽ ഫ്ലാഷ് പോലുള്ള ലോക്കൽ സ്റ്റോറേജ് ഒബ്‌ജക്റ്റുകൾ (LSO-കൾ) ഉപയോഗിക്കുന്നു. ഞങ്ങളുടെ സൈറ്റുകളിൽ നിശ്ചിത ഫീച്ചറുകൾ നൽകുന്നതിനോ നിങ്ങളുടെ വെബ് ബ്രൗസിംഗ് പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനോ ഞങ്ങളോട് സഹകരിക്കുന്ന മൂന്നാം കക്ഷികളും വിവരങ്ങൾ ശേഖരിക്കാനും സംഭരിക്കാനും HTML5 അല്ലെങ്കിൽ ഫ്ലാഷ് കുക്കികൾ ഉപയോഗിക്കുന്നു. HTML5 LSO-കൾ നീക്കംചെയ്യുന്നതിനായി വിവിധ ബ്രൗസറുകൾ അവരുടെ സ്വന്തം മാനേജ്മെൻ്റ് ടൂൾ വാഗ്‌ദാനം ചെയ്തേക്കാം. നിങ്ങളുടെ ഫ്ലാഷ് കുക്കികൾ മാനേജ് ചെയ്യാൻ നിങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യാം.
• പരസ്യ കുക്കികൾ: ഞങ്ങളുടെ വെബ്‌സൈറ്റിൽ പരസ്യം ചെയ്യലുകൾ പ്രദർശിപ്പിക്കുന്നതിനോ മറ്റ് സൈറ്റുകളിലെ ഞങ്ങളുടെ പരസ്യം ചെയ്യലുകൾ കൈകാര്യം ചെയ്യുന്നതിനോ വേണ്ടി ഞങ്ങൾ മൂന്നാം കക്ഷി സേവനദാതാക്കളുമായും ബിസിനസ് പങ്കാളികളുമായും പങ്കാളിത്തത്തിൽ ഏർപ്പെടുന്നു (കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന "നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ പങ്കിടുകയും, കൈമാറ്റം ചെയ്യുകയും, പൊതുജനമദ്ധ്യേ വെളിപ്പെടുത്തുകയും ചെയ്യുന്നത് എങ്ങനെ" കാണുക). ഞങ്ങളുടെ മൂന്നാം കക്ഷി സേവന ദാതാക്കളും ബിസിനസ്സ് പങ്കാളികളും നിങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങളെയും താൽപ്പര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും നിങ്ങളുടെ പ്രൊഫൈലും താൽപ്പര്യങ്ങളുമായി വളരെയധികം ബന്ധപ്പെടുന്ന പരസ്യങ്ങൾ നൽകുന്നതിനും പരസ്യ കുക്കികൾ ഉപയോഗിച്ചേക്കാം. നിങ്ങൾക്ക് പരസ്യം ചെയ്യൽ സേവനങ്ങൾ നൽകുന്നതിന് മുമ്പ്, മുൻകൂറായി നിങ്ങളുടെ സ്പഷ്ടമായ സമ്മതം നേടിയെടുക്കുകയും, വ്യക്തമായൊരു അനുകൂല നടപടി സ്ഥിരീകരിക്കുകയും ചെയ്യും. നിങ്ങൾക്ക് താൽപ്പര്യാധിഷ്ഠിത പരസ്യങ്ങൾ നൽകാനുള്ള ഉദ്ദേശ്യത്തിനായി ഈ വിവരങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങളുടെ കുക്കി ക്രമീകരണം മാറ്റിക്കൊണ്ട് ഒഴിവാക്കാം.
• മൊബൈൽ അനലിറ്റിക്‌സ്: ഞങ്ങളുടെ ചില മൊബൈൽ ആപ്പുകൾക്കുള്ളിൽ സന്ദർശകർ ഞങ്ങളുടെ വെബ്സൈറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾ അനലിറ്റിക്സ് കുക്കികൾ ഉപയോഗിക്കുന്നു. എത്ര തവണ നിങ്ങൾ ആപ്പ് ഉപയോഗിക്കുന്നു, ആപ്പിൽ ഉണ്ടാകുന്ന ഇവന്റുകൾ, ആകെയുള്ള ഉപയോഗം, പ്രകടന ഡാറ്റ, ആപ്പിൽ ക്രാഷുകൾ എവിടെയാണ് സംഭവിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ഈ കുക്കികൾ ശേഖരിക്കുന്നു. ആപ്പിൽ നിങ്ങൾ സമർപ്പിക്കുന്ന ഏതെങ്കിലും വ്യക്തിപരമായ വിവരങ്ങളിലേക്ക് അനലിറ്റിക്‌സ് സോഫ്റ്റ്‌വെയറിൽ ഞങ്ങൾ സംഭരിക്കുന്ന വിവരങ്ങൾ ലിങ്കുചെയ്യില്ല.
3. എങ്ങനെയാണ് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ പങ്കിടുകയും, കൈമാറ്റം ചെയ്യുകയും, പൊതുജനമദ്ധ്യേ വെളിപ്പെടുത്തുകയും ചെയ്യുന്നത്
3.1 പങ്കിടൽ
ഞങ്ങൾ വ്യക്തിഗത വിവരങ്ങളൊന്നും മൂന്നാം കക്ഷികൾക്ക് വിൽക്കില്ല.
നിങ്ങളുടെ ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുന്നത് ഉൾപ്പെടെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ ചിലപ്പോൾ മൂന്നാം കക്ഷികളുമായി പങ്കിട്ടേക്കാം (ചുവടെ വിവരിച്ചിരിക്കുന്നത് പോലെ). ഡാറ്റ പങ്കിടലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
3.1.1 നിങ്ങൾ സ്വയം തിരഞ്ഞെടുക്കുകയോ അഭ്യർത്ഥിക്കുകയോ ചെയ്‌തവ പങ്കിടൽ
നിങ്ങളുടെ സമ്മതത്തോടെയോ അഭ്യർത്ഥന പ്രകാരമോ, ഒരു മൂന്നാം കക്ഷി വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ സൈനിൻ ചെയ്യാൻ Xiaomi അക്കൗണ്ട് ഉപയോഗിക്കുമ്പോൾ പോലെ, നിങ്ങൾ നിയുക്തമാക്കിയിട്ടുള്ള നിർദ്ദിഷ്‌ട മൂന്നാം കക്ഷികളുമായി നിങ്ങളുടെ സമ്മതത്തിന്റെ/അഭ്യർത്ഥനയുടെ പരിധിയിൽ ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കിടും.
3.1.2 ഞങ്ങളുടെ ഗ്രൂപ്പുമായി വിവരങ്ങൾ പങ്കിടുന്നു
ബിസിനസ് പ്രവർത്തനങ്ങൾ വിജയകരമായി നടത്തുന്നതിനും ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ എല്ലാ ഫീച്ചറുകളും നിങ്ങൾക്ക് ലഭ്യമാക്കുന്നതിനും, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കാലാകാലങ്ങളിൽ ഞങ്ങൾ മറ്റ് Xiaomi അഫിലിയേറ്റുകളുമായി പങ്കിട്ടേക്കാം.
3.1.3 ഞങ്ങളുടെ ഗ്രൂപ്പിന്റെ ഇക്കോസിസ്റ്റം കമ്പനികളുമായി പങ്കിടുന്നു
Xiaomi ഒരുകൂട്ടം കമ്പനികൾക്കൊപ്പം പ്രവർത്തിക്കുകയും, അവയോടൊരുമിച്ച് Xiaomi ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയും ചെയ്യുന്നു. Xiaomi നിക്ഷേപം നടത്തുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‌ത സ്വതന്ത്ര സ്ഥാപനങ്ങളാണ് Xiaomi ഇക്കോസിസ്റ്റം കമ്പനികൾ, ഈ സ്ഥാപനങ്ങളിൽ ഓരോന്നും, അവ പ്രവർത്തിക്കുന്ന മേഖലയിലെ മികച്ച സ്ഥാപനങ്ങളാണ്. ഇക്കോസിസ്റ്റം കമ്പനികളിൽ നിന്നുള്ള അതിശയകരമായ ഉൽപന്നങ്ങളും സേവനങ്ങളും (ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും) നിങ്ങൾക്ക് നൽകുന്നതിനും, മെച്ചപ്പെടുത്തുന്നതിനുമായി ഇക്കോസിസ്റ്റം കമ്പനികൾക്ക് Xiaomi നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തിയേക്കാം. ഈ ഉൽപ്പന്നങ്ങളിൽ അല്ലെങ്കിൽ സേവനങ്ങളിൽ ചിലത് തുടർന്നും Xiaomi ബ്രാൻഡിന് കീഴിലായിരിക്കും, മറ്റുള്ളവർ അവരുടെ സ്വന്തം ബ്രാൻഡ് ഉപയോഗിച്ചേക്കാം. Xiaomi ബ്രാൻഡിനും Xiaomi ഉടമസ്ഥതയിലുള്ള മറ്റ് ബ്രാൻഡുകൾക്കും കീഴിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ആയി ബന്ധപ്പെട്ട്, ഹാർഡ്‌വെയർ സേവനങ്ങളും സോഫ്റ്റ്‌വെയർ സേവനങ്ങളും നൽകുന്നതിനും കൂടുതൽ മികച്ച പ്രവർത്തനക്ഷമതകളും ഉപയോക്തൃ അനുഭവങ്ങളും സൃഷ്ടിക്കുന്നതിനും, ഇക്കോസിസ്റ്റം കമ്പനികൾ കാലാകാലങ്ങളിൽ Xiaomi-യുമായി ഡാറ്റ പങ്കിട്ടേക്കാം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലെ സുരക്ഷ ഉറപ്പാക്കാൻ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ എൻക്രിപ്ഷൻ ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ, നിർവ്വഹണ സംബന്ധവും സാങ്കേതികവിദ്യാപരവുമായ ഉചിതമായ മുൻകരുതലുകൾ Xiaomi കൈക്കൊള്ളും.
3.1.4 മൂന്നാം കക്ഷി സേവനദാതാക്കൾക്കും ബിസിനസ്സ് പങ്കാളികൾക്കും ഒപ്പം പങ്കിടുന്നു
സ്വകാര്യത നയത്തിൽ വിവരിച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് നൽകാൻ ഞങ്ങളെ സഹായിക്കുന്നതിന്, ചിലപ്പോൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങളുടെ മൂന്നാം കക്ഷി സേവന ദാതാക്കളും ബിസിനസ്സ് പങ്കാളികളുമായി പങ്കിടേണ്ടി വരാം.
ഇതിൽ ഞങ്ങളുടെ ഡെലിവറി സേവന ദാതാക്കൾ, ഡാറ്റാ സെന്ററുകൾ, ഡാറ്റ സ്റ്റോറേജ് സൗകര്യങ്ങൾ, ഉപഭോക്തൃ സേവന ദാതാക്കൾ, പരസ്യ, വിപണന സേവന ദാതാക്കൾ, മറ്റ് ബിസിനസ്സ് പങ്കാളികൾ എന്നിവ ഉൾപ്പെടുന്നു. ഈ മൂന്നാം കക്ഷികൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ Xiaomi-യ്ക്ക് വേണ്ടി അല്ലെങ്കിൽ ഈ സ്വകാര്യതാ നയത്തിന്റെ ഒന്നോ അതിലധികമോ ആവശ്യങ്ങൾക്കായി പ്രോസസ്സ് ചെയ്യാം. നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് നിയമാനുസൃതവും, നിയമപരവും ആവശ്യമായതും നിർദ്ദിഷ്‌ടവും വ്യക്തവുമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ അധികാരപരിധിയിലെ ബാധകമായ സ്വകാര്യതാ നിയമങ്ങൾ മൂന്നാം കക്ഷി സേവനദാതാക്കൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് Xiaomi ആവശ്യമായ ശ്രദ്ധ പുലർത്തുകയും ഉടമ്പടികൾ നിർമ്മിക്കുകയും ചെയ്യും. മൂന്നാം കക്ഷി സേവന ദാതാക്കൾക്ക് അവരുടെ സബ്-പ്രോസസ്സറുകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം.
പ്രകടന വിലയിരുത്തലുകൾ, വിശകലനം, മറ്റ് ബിസിനസ്സ് സേവനങ്ങൾ എന്നിവ നൽകുന്നതിന്, ഞങ്ങൾ മൂന്നാം പാർട്ടികളുമായി (ഞങ്ങളുടെ വെബ്‌സൈറ്റുകളിലെ പരസ്യദാതാക്കൾ പോലെയുള്ളവ) വിവരങ്ങൾ (സ്വകാര്യമല്ലാത്ത വിവരങ്ങൾ) സംയോജിത രൂപത്തിൽ പങ്കിട്ടേക്കാം. പരസ്യദാതാക്കളെയും മറ്റ് ബിസിനസ്സ് പങ്കാളികളെയും അവരുടെ പരസ്യം ചെയ്യലിന്റെയും സേവനങ്ങളുടെയും സ്വാധീനവും പ്രചാരവും വിലയിരുത്താനും കൂടാതെ അവരുടെ സേവനങ്ങൾ ഏത് തരത്തിലുള്ള ആളുകളാണ് ഉപയോഗിക്കുന്നതെന്നും എങ്ങനെയാണ് ആളുകൾ അവരുടെ വെബ്സൈറ്റുകൾ, ആപ്പുകൾ സേവനങ്ങൾ എന്നിവയുമായി ഇടപഴകുന്നതെന്നും മനസ്സിലാക്കാനും സഹായിക്കാൻ ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ സേവനത്തിലെ പൊതു ഉപയോഗ ട്രെൻഡുകളും ഞങ്ങൾ അവരുമായി പങ്കിട്ടേക്കാം, ചില ഉൽപ്പന്നങ്ങൾ വാങ്ങുന്ന അല്ലെങ്കിൽ ചില ഇടപാടുകളിൽ ഏർപ്പെടുന്ന പ്രത്യേക ഉപയോക്താക്കളുടെ എണ്ണം പോലെയുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടാം.
3.1.5 മറ്റുള്ളവ
പൊതു ഏജൻസികൾ, സർക്കാർ ഏജൻസികൾ എന്നിവരിൽ നിന്നുള്ള നിയമപരമായ ആവശ്യകതകൾ, നിയമപരമായ നടപടിക്രമങ്ങൾ, നിയമവ്യവഹാരം അല്ലെങ്കിൽ അഭ്യർത്ഥനകൾ എന്നിവ പാലിക്കുന്നതിനായി, Xiaomi-ക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തേണ്ടതായി വരും. രാജ്യത്തിന്റെ സുരക്ഷ, നിയമനിർവ്വഹണം, അല്ലെങ്കിൽ പൊതു പ്രധാന്യമുള്ള മറ്റ് കാര്യങ്ങൾക്ക് വെളിപ്പെടുത്തൽ ആവശ്യമാണ് അല്ലെങ്കിൽ ഉചിതമാണെങ്കിൽ, ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയേക്കാം.
ഞങ്ങളുടെ നിബന്ധനകൾ നടപ്പിലാക്കാനോ ഞങ്ങളുടെ ബിസിനസ്സ്, അവകാശങ്ങൾ, അസെറ്റുകളോ ഉൽപ്പന്നങ്ങളോ സംരക്ഷിക്കാനോ, അല്ലെങ്കിൽ ഉപയോക്താക്കളെ സംരക്ഷിക്കാനോ അല്ലെങ്കിൽ ഇനിപ്പറയുന്ന ആവശ്യങ്ങൾക്ക് (വഞ്ചന, ഉൽപ്പന്നത്തിന്റെ അനുമതിയില്ലാത്ത ഉപയോഗം, ഞങ്ങളുടെ നിബന്ധനകൾ, നയങ്ങൾ അല്ലെങ്കിൽ മറ്റ് ഉപദ്രവകരമായതോ നിയമാനുസൃതമല്ലാത്തതോ ആയ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും പരിഹരിക്കുന്നതിനും) വെളിപ്പെടുത്തൽ ആവശ്യമാണെങ്കിൽ, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ പങ്കിട്ടേക്കാം. Xiaomi, വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയോ ഉപയോഗിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തേക്കാം, ബാധകമായ ഡാറ്റാ പരിരക്ഷാ നിയമങ്ങൾ അനുവദിക്കുന്ന പരിധിയോളം മാത്രമേ ഇത് ചെയ്യുകയുള്ളു. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പൊതു അല്ലെങ്കിൽ സർക്കാർ ഏജൻസികൾക്ക് നൽകുന്നതോ വഞ്ചന, ലംഘനങ്ങൾ, മറ്റ് ഉപദ്രവകരമായ പെരുമാറ്റങ്ങൾ എന്നിവ തടയുന്നതിന്, നിങ്ങളുടെ അക്കൗണ്ടിന്റെ വിശ്വാസ്യതയെക്കുറിച്ച് മൂന്നാം കക്ഷി പങ്കാളികളുമായി ആശയവിനിമയം നടത്തുന്നതോ ഇതിൽ ഉൾപ്പെടാം.
കൂടാതെ, ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഇനിപ്പറയുന്നവരുമായി പങ്കിട്ടേക്കാം:
ഞങ്ങളുടെ അക്കൗണ്ടന്റുകൾ, ഓഡിറ്ററുകൾ, അഭിഭാഷകർ അല്ലെങ്കിൽ സമാന തരത്തിലുള്ള ഉപദേശകർ എന്നിവരോട് ഞങ്ങൾക്ക് വിദഗ്ദ്ധ ഉപദേശം നൽകാൻ ആവശ്യപ്പെടുമ്പോൾ;
• യഥാർത്ഥമോ സാധ്യതയുള്ളതോ ആയ വിൽപ്പനയോ അല്ലെങ്കിൽ Xiaomi ഗ്രൂപ്പിലെ ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു കോർപ്പറേറ്റ് ഇടപാട് നടത്തുന്ന സാഹചര്യത്തിൽ നിക്ഷേപകരും മറ്റ് പ്രസക്തമായ മൂന്നാം കക്ഷികളുമായി; ഒപ്പം
• ഈ സ്വകാര്യതാ നയത്തിൽ വിശദമാക്കിയിരിക്കുന്ന പോലെയോ, വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അങ്ങനെ ചെയ്യാൻ നിങ്ങൾ അധികാരപ്പെടുത്തിയിട്ടുള്ള സാഹചര്യം ഉൾപ്പെടെ, നിങ്ങളെ മറ്റുതരത്തിൽ അറിയിച്ചിട്ടുള്ള പ്രകാരമോ, മറ്റ് മൂന്നാം കക്ഷികൾ.
3.2 കൈമാറ്റം
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ അല്ലാതെ ഒരു കാരണത്താലും Xiaomi നിങ്ങളുടെ വിവരങ്ങൾ കൈമാറ്റം ചെയ്യില്ല:
• നിങ്ങളുടെ വ്യക്തമായ സമ്മതം ഞങ്ങൾക്ക് ലഭിക്കുമ്പോൾ;
• നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെ ബാധിച്ചേക്കാവുന്ന തരത്തിൽ കമ്പനിയുടെ പൂർണ്ണമായ സ്വത്തുക്കളുടെ അല്ലെങ്കിൽ സ്വത്തുക്കളിൽ ഒരു ഭാഗത്തിന്റെ ലയനം, ഏറ്റെടുക്കൽ, അല്ലെങ്കിൽ വിൽപ്പന എന്നിവയിൽ Xiaomi ഉൾപ്പെടുന്ന സാഹചര്യത്തിൽ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട് ഉടമസ്ഥാവകാശം, ഉപയോഗം, നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏതെങ്കിലും മാറ്റങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച്, ഇമെയിൽ അയയ്ക്കുക വഴിയോ ഒപ്പം/അല്ലെങ്കിൽ ഞങ്ങളുടെ വെബ്‌സൈറ്റുകളിൽ പ്രമുഖമായൊരു സ്ഥലത്ത് ഒരു അറിയിപ്പ് പോസ്റ്റ് ചെയ്യുക വഴിയോ മറ്റേതെങ്കിലും മാർഗ്ഗങ്ങളിലൂടെയോ, നിങ്ങളെ ഞങ്ങൾ അറിയിക്കും;
• ഈ സ്വകാര്യതാ നയത്തിൽ വിശദീകരിച്ചിട്ടുള്ള അല്ലെങ്കിൽ നിങ്ങളെ അറിയിച്ച സാഹചര്യങ്ങളിൽ.
3.3 പരസ്യമായി വെളിപ്പെടുത്തൽ
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ Xiaomi പരസ്യമായി വെളിപ്പെടുത്തിയേക്കാം:
• ഞങ്ങൾക്ക് ഒരു പ്രമോഷന്റെയോ മത്സരത്തിന്റെയോ സ്വീപ്പ്‌സ്റ്റേക്കിന്റെയോ വിജയിയെ പ്രഖ്യാപിക്കേണ്ട സാഹചര്യം സംജാതമാവുകയാണെങ്കിൽ, ഞങ്ങൾ പരിമിതമായ വിവരങ്ങൾ മാത്രം അത്തരം സാഹചര്യങ്ങളിൽ പ്രസിദ്ധീകരിക്കുന്നു;
• നിങ്ങളുടെ വ്യക്തമായ സമ്മതം ഞങ്ങൾ കരസ്ഥമാക്കിയിരിക്കുന്ന സാഹചര്യം അല്ലെങ്കിൽ സോഷ്യൽ മീഡിയ പേജുകളിലോ പബ്ലിക് ഫോറങ്ങളോ പോലുള്ള ഞങ്ങളുടെ സേവനങ്ങൾ വഴി നിങ്ങൾ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു;
• നിയമമോ ന്യായമായ കാരണങ്ങളോ അടിസ്ഥാനമാക്കിയുള്ള പൊതുവായ വെളിപ്പെടുത്തൽ: നിയമങ്ങളും ചട്ടങ്ങളും, നിയമപരമായ നടപടിക്രമങ്ങൾ, വ്യവഹാരം, അല്ലെങ്കിൽ യോഗ്യതയുള്ള സർക്കാർ വകുപ്പുകളുടെ അഭ്യർത്ഥന എന്നിവ ഉൾപ്പെടെ.
4. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ എങ്ങനെയാണ് സംഭരിച്ച് സംരക്ഷിക്കുന്നത്
4.1 Xiaomi-യുടെ സുരക്ഷാ പരിരക്ഷാ സംവിധാനങ്ങൾ
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അനധികൃത ആക്സസ്, വെളിപ്പെടുത്തൽ അല്ലെങ്കിൽ മറ്റ് സമാനമായ അപകടസാധ്യതകൾ എന്നിവ തടയുന്നതിന്, നിങ്ങളുടെ മൊബൈൽ ഉപകരണത്തിലും Xiaomi വെബ്സൈറ്റുകളിലും നിന്ന് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും നിയമപരമായി ആവശ്യമായ എല്ലാ ഭൗതിക, ഇലക്ട്രോണിക്, മാനേജ്‌മെന്റ് നടപടിക്രമങ്ങളും ഞങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ബാധകമായ നിയമങ്ങൾക്ക് അനുസൃതമായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പുനൽകും.
ഉദാഹരണത്തിന്, നിങ്ങൾ Xiaomi അക്കൗണ്ട് ആക്സസ് ചെയ്യുമ്പോൾ, മികച്ച സുരക്ഷയ്ക്കായി ഞങ്ങളുടെ ഇരു ഘട്ട പരിശോധിച്ചുറപ്പിക്കൽ പ്രോഗ്രാം ഉപയോഗിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം, അങ്ങനെ ചെയ്യാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിങ്ങളുടെ Xiaomi ഉപകരണത്തിനും ഞങ്ങളുടെ സെർവറുകൾക്കുമിടയിൽ കൈമാറുമ്പോൾ, ട്രാൻസ്പോർട്ട് ലെയർ സെക്യൂരിറ്റിയും (TLS) ഉചിതമായ എൻക്രിപ്ഷൻ അൽഗോരിതങ്ങളും ഉപയോഗിച്ച് ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.
നിങ്ങളുടെ എല്ലാ വ്യക്തിഗത വിവരങ്ങളും സുരക്ഷിത സെർവറുകളിൽ സംഭരിക്കുകയും നിയന്ത്രിത കേന്ദ്രങ്ങളിൽ പരിരക്ഷിക്കുകയും ചെയ്യും. പ്രാധാന്യവും സംവേദനക്ഷമതയും അടിസ്ഥാനമാക്കി നിങ്ങളുടെ വിവരങ്ങളെ ഞങ്ങൾ തരംതിരിക്കുകയും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾക്ക് ആവശ്യമായ സുരക്ഷ നിലയുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് ക്ലൗഡ്-അടിസ്ഥാനമാക്കിയുള്ള ഡാറ്റ സംഭരണത്തിനായി പ്രത്യേക അനുമതി നിയന്ത്രണങ്ങളുണ്ട്, കൂടാതെ, അനധികൃതമായ എന്തെങ്കിലും ആക്സസും ഉപയോഗവും സംഭവിക്കുന്നത് തടയുന്നതിന്, ഭൗതിക സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടെ, ഞങ്ങളുടെ വിവര ശേഖരണവും സംഭരണവും പ്രോസസ്സിംഗും ആയി ബന്ധപ്പെട്ട സമ്പ്രദായങ്ങൾ ഞങ്ങൾ പതിവായി അവലോകനം ചെയ്യും.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാനുള്ള കഴിവ് ബിസിനസ്സ് പങ്കാളികൾക്കും മൂന്നാം കക്ഷി സേവനദാതാക്കൾക്കും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഞങ്ങൾ അവരിൽ കൃത്യമായ ശ്രദ്ധ പുലർത്തും. ഉചിതമായ കരാർ നിയന്ത്രണങ്ങൾ, ആവശ്യമെങ്കിൽ ഓഡിറ്റുകളും അസെസ്‌മെന്റുകളും ഏർപ്പെടുത്തി, ഈ മൂന്നാം കക്ഷി സേവനദാതാക്കൾ ഉചിതമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഞങ്ങൾ പരിശോധിക്കും. ഒപ്പം, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് ആക്‌സസ്സ് ഉള്ള ഞങ്ങളുടെ ജീവനക്കാർ, ഞങ്ങളുടെ ബിസിനസ്സ് പങ്കാളികൾ, മൂന്നാം കക്ഷി സേവനദാതാക്കൾ എന്നിവർ രഹസ്യാത്മകമായി വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള നിർബന്ധിതമായ കരാറുകൾക്ക് വിധേയരാണ്.
വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങളുടെ തൊഴിലാളികളിൽ അവബോധം വളർത്തിയെടുക്കുന്നതിന് ഞങ്ങൾ സുരക്ഷയുടെയും സ്വകാര്യത സംരക്ഷണത്തിന്റെയും പരിശീലന കോഴ്‌സുകളും ടെസ്‌റ്റുകളും സംഘടിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ പ്രായോഗികവും നിയമപരമായി ആവശ്യമായതുമായ എല്ലാ നടപടികളും എടുക്കും. എന്നിരുന്നാലും, ഇന്റർനെറ്റിന്റെ ഉപയോഗം പൂർണ്ണമായും സുരക്ഷിതമല്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്, ഇക്കാരണത്താൽ ഇന്റർനെറ്റ് വഴി നിങ്ങളോ നിങ്ങൾക്കോ കൈമാറുന്ന വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയോ സമഗ്രതയോ ഞങ്ങൾക്ക് ഉറപ്പ് തരാനാകില്ല.
ആവശ്യമായ സന്ദർഭങ്ങളിൽ ബന്ധപ്പെട്ട മേൽനോട്ട നിയന്ത്രണാധികാരികളെയും ഡാറ്റാ ഉടമകളെയും അറിയിക്കുന്നത് ഉൾപ്പെടെ വ്യക്തിഗത ഡാറ്റാ ലംഘനങ്ങൾ, ബാധകമായ ഡാറ്റ സംരക്ഷണ നിയമ പ്രകാരം ഞങ്ങൾ കൈകാര്യം ചെയ്യും.
ഞങ്ങളുടെ വിവര സുരക്ഷാ നയങ്ങളും നടപടിക്രമങ്ങളും അന്തർദ്ദേശീയ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്, മാത്രമല്ല അവയുടെ കാര്യക്ഷമത പരിശോധിച്ചുറപ്പിക്കുന്നതിന് പതിവായി മൂന്നാം കക്ഷി ഓഡിറ്റുകൾ നിർവഹിക്കുകയും ചെയ്യുന്നു. ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റങ്ങൾക്കായുള്ള (ISMS) ISO/IEC 27001:2013 സർട്ടിഫിക്കേഷൻ Xiaomi ഇൻഫർമേഷൻ സിസ്റ്റം നേടി. വ്യക്തിഗത വിവര മാനേജ്മെന്റ് സിസ്റ്റങ്ങൾക്കായി (PIMS) ISO/IEC 27701:2019 സർട്ടിഫിക്കേഷൻ Xiaomi ഇ-കൊമേഴ്സ്, Mi ഹോം/Xiaomi ഹോം IoT പ്ലാറ്റ്‌ഫോം നേടി. പൊതു ക്ലൗഡ് വ്യക്തിഗത വിവര പരിരക്ഷണത്തിനായി Xiaomi ഓപ്പറേറ്റിംഗ് സിസ്റ്റം ISO/IEC 27018:2019 സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്.
4.2 നിങ്ങൾക്ക് എന്തുചെയ്യാനാകും
മറ്റ് വെബ്‌സൈറ്റുകൾ വഴി നിങ്ങളുടെ പാസ്‌വേഡ് ചോരുകയും അത്, Xiaomi-ലെ നിങ്ങളുടെ അക്കൗണ്ടിന് ദോഷകരമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് പാസ്‌വേഡോ അക്കൗണ്ട് വിവരങ്ങളോ മറ്റൊരാൾക്ക് (നിങ്ങൾ അനുമതി നൽകാത്ത വ്യക്തിയാണെങ്കിൽ) വെളിപ്പെടുത്താതെ Xiaomi സേവനങ്ങൾക്ക് ഒരു തനതായ പാസ്‌വേഡ് സൃഷ്‌ടിക്കാനാകും. സാധ്യമാകുമ്പോഴെല്ലാം, നിങ്ങൾക്ക് ലഭിക്കുന്ന പരിശോധിച്ചുറപ്പിക്കൽ കോഡുകൾ മറ്റൊരാൾക്ക് വെളിപ്പെടുത്താതിരിക്കുക (Xiaomi-യുടെ ഉപയോക്തൃ സേവനത്തിൽ നിന്നാണെന്ന് അവകാശപ്പെടുന്നവർക്ക് ഉൾപ്പെടെ). പ്രത്യേകിച്ച് മറ്റൊരാളുടെ കമ്പ്യൂട്ടറിലോ പൊതു ഇന്റർനെറ്റ് ടെർമിനലുകളിലോ നിന്ന് Xiaomi വെബ്സൈറ്റുകളിൽ ഒരു Xiaomi അക്കൗണ്ട് ഉപയോക്താവായി ലോഗിൻ ചെയ്യുമ്പോഴെല്ലാം സെഷന്റെ അവസാനം ലോഗൗട്ട് ചെയ്യണം.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യമായി പരിപാലിക്കുന്നതിൽ ഉണ്ടാവുന്ന പരാജയത്തിന്റെ ഫലമായി, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് മൂന്നാം കക്ഷി ആക്‌സസ് ചെയ്യുന്നത് മൂലമുണ്ടാകുന്ന സുരക്ഷാ വീഴ്ചകൾക്ക്, Xiaomi-ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. മുകളിൽ പറഞ്ഞത് നിലനിൽക്കേ തന്നെ, മറ്റേതെങ്കിലും ഇന്റർനെറ്റ് ഉപയോക്താവ് നിങ്ങളുടെ അക്കൗണ്ട് അനധികൃത ഉപയോഗിക്കുകയോ മറ്റേതെങ്കിലും തരത്തിലുള്ള സുരക്ഷാ ലംഘനമോ ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ, ഉടനടി നിങ്ങൾ ഞങ്ങളെ അറിയിക്കണം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ നിങ്ങളുടെ സഹായം ഞങ്ങളെ സഹായിക്കും.
4.3 നിങ്ങളുടെ ഉപകരണത്തിലെ മറ്റ് ഫീച്ചറുകൾ ആക്സസ്സുചെയ്യുന്നു
കോൺടാക്റ്റുകൾ ഉപയോഗിക്കുന്നതിനായി ഇമെയിൽ പ്രാപ്തമാക്കുക, എസ്എംഎസ് സ്റ്റോറേജ്, വൈ-ഫൈ നെറ്റ്‌വർക്ക് സ്റ്റാറ്റസ് പോലെയുള്ള നിങ്ങളുടെ ഉപകരണത്തിലെ ചില ഫീച്ചറുകൾ ഞങ്ങളുടെ ആപ്പുകൾ ആക്‌സസ് ചെയ്‌തേക്കാം. ഈ വിവരങ്ങൾ നിങ്ങളുടെ ഉപകരണത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ആപ്പുകളെ അനുവദിക്കുന്നതിനും അവയുമായി സംവദിക്കാൻ നിങ്ങളെ അനുവദിക്കുന്നതിനും ഉപയോഗിക്കുന്നു. നിങ്ങളുടെ ഉപകരണത്തിൽ എപ്പോൾ വേണമെങ്കിലും ഈ ഫീച്ചറുകൾ ഓഫാക്കാം അല്ലെങ്കിൽ https://privacy.mi.com/support എന്നതിൽ ഞങ്ങളെ ബന്ധപ്പെടുക.
4.4 നിലനിർത്തൽ നയം
ഈ സ്വകാര്യത നയത്തിൽ അല്ലെങ്കിൽ ഒരു പ്രത്യേക ഉൽപ്പന്നത്തിനോ സേവനത്തിനോ ഉള്ള പ്രത്യേക സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം അല്ലെങ്കിൽ ബാധകമായ നിയമ പ്രകാരം ഒരു നിശ്‌ചിത കാലയളവിൽ ഞങ്ങൾ വ്യക്തിഗത വിവരങ്ങൾ കൈവശം വയ്‌ക്കും. വിശദമായ കൈവശം വയ്‌ക്കൽ കാലയളവിനെക്കുറിച്ച് നിർദ്ദിഷ്‌ട സേവനത്തിലോ ബന്ധപ്പെട്ട ഉൽപ്പന്ന പേജിലോ വ്യക്തമാക്കിയിട്ടുണ്ടാകും. ശേഖരിച്ചതിന്റെ ഉദ്ദേശം പൂർത്തിയായിക്കഴിഞ്ഞാലോ മായ്‌ക്കാനുള്ള നിങ്ങളുടെ അഭ്യർത്ഥന ഞങ്ങൾ സ്ഥിരീകരിച്ച് കഴിഞ്ഞാലോ ആ നിർദ്ദിഷ്‌ട ഉൽപ്പന്നത്തിന്റെ അല്ലെങ്കിൽ സേവനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച് കഴിഞ്ഞാലോ ഞങ്ങൾ വ്യക്തിഗത വിവരം കൈവശം വയ്‌ക്കുന്നത് അവസാനിപ്പിക്കും കൂടാതെ അവ മായ്ക്കുകയോ അജ്ഞാതമാക്കുകയോ ചെയ്യും. വ്യക്തിഗത ഡാറ്റയുടെ തിരിച്ചറിഞ്ഞിട്ടുള്ള വിഭാഗങ്ങളോ തരങ്ങളോ ഇനങ്ങളോ എത്രത്തോളം കാലം ഞങ്ങൾ നിലനിർത്തുമെന്ന്, സാധ്യമാകുന്നിടത്തെല്ലാം, ഞങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഈ നിലനിർത്തൽ കാലയളവുകൾ തീരുമാനിക്കുമ്പോൾ, ഞങ്ങൾ ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ കണക്കിലെടുക്കുന്നു:
• വ്യക്തിഗത വിവരങ്ങളുടെ അളവ്, സ്വഭാവം, സെൻസിറ്റിവിറ്റി
• അനധികൃത ഉപയോഗത്തിൽ നിന്നോ വെളിപ്പെടുത്തലിൽ നിന്നോ ഉള്ള നാശത്തിൻ്റെ അപകട സാധ്യത;
• ഞങ്ങൾ വ്യക്തിഗത വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യങ്ങൾ, ഈ ആവശ്യങ്ങൾ കൈവരിക്കുന്നതിന് ഞങ്ങൾക്ക് പ്രത്യേക ഡാറ്റ എത്രത്തോളം ആവശ്യമാണ്;
• എത്രത്തോളം കാലം വ്യക്തിഗത വിവരങ്ങൾ കൃത്യവും കാലികവുമായി തുടരാൻ സാധ്യതയുണ്ട്
• എത്രത്തോളം കാലം വ്യക്തിഗത വിവരങ്ങൾ കൃത്യവും കാലികവുമായി തുടരാൻ സാധ്യതയുണ്ട്; കൂടാതെ
• ചില രേഖകൾ എത്ര കാലത്തോളം സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്ന ബാധകമായ ഏതെങ്കിലും നിയമപരമോ അക്കൗണ്ടിംഗ് പരമോ റിപ്പോർട്ടിംഗ് പരമോ ചട്ടപരമോ ആയ ആവശ്യകതകൾ.
പൊതുതാൽപ്പര്യത്തിനോ ശാസ്ത്രീയ ഉദ്ദേശ്യങ്ങൾക്കോ ചരിത്ര ഗവേഷണത്തിനോ സ്ഥിതിവിവരക്കണക്കുകൾക്കോ വേണ്ടി ഞങ്ങൾ പ്രോസസ്സ് ചെയ്യുന്ന വ്യക്തിഗത വിവരങ്ങൾക്ക്, നിങ്ങളുടെ നിയമാധികാര പരിധിയെ അടിസ്ഥാനമാക്കി, ഒരു അപവാദം ഉണ്ടായിരിക്കാം. ബാധകമായ നിയമങ്ങൾ പ്രകാരമോ നിങ്ങളുടെ അഭ്യർത്ഥന പ്രകാരമോ ഉള്ള അനുമതിയാൽ തുടർന്നുള്ള ഡാറ്റ പ്രൊസസ്സിംഗ്, ശേഖരണത്തിന്റെ യഥാർത്ഥ ഉദ്ദേശ്യവുമായി ബന്ധപ്പെട്ടതല്ലെങ്കിൽ പോലും, ഇത്തരം വിവരങ്ങൾ അതിന്റെ സാധാരണ കൈവശം വയ്‌ക്കൽ കാലയളവിനേക്കാൾ കൂടുതൽ കാലം കൈവശം വയ്‌ക്കുന്നത് Xiaomi തുടരും.
5. നിങ്ങളുടെ അവകാശങ്ങൾ
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്.
5.1 ക്രമീകരണം നിയന്ത്രിക്കൽ
സ്വകാര്യതാ ഉത്ക്കണ്ഠകൾ വ്യക്തികളിൽ വ്യത്യസ്തമായിരിക്കുമെന്ന് Xiaomi തിരിച്ചറിയുന്നു. അതുകൊണ്ട്, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ ശേഖരണം, ഉപയോഗം, വെളിപ്പെടുത്തൽ അല്ലെങ്കിൽ പ്രോസസ്സിംഗ് എന്നിവ നിയന്ത്രിക്കുന്നതിനും നിങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗങ്ങളുടെ ഉദാഹരണങ്ങൾ Xiaomi ലഭ്യമാക്കുന്നു:
• ഉപയോക്തൃ അനുഭവ പ്രോഗ്രാമും ലൊക്കേഷൻ ആക്സസ് ഫീച്ചറും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുക;
• Xiaomi അക്കൗണ്ടിൽ നിന്ന് സൈനിൻ അല്ലെങ്കിൽ സൈനൗട്ട് ചെയ്യുക;
• Xiaomi ക്ലൗഡ് സമന്വയം ഓണോ ഓഫോ ചെയ്യുക;
• https://i.mi.com വഴി Xiaomi Cloud-ൽ സംഭരിച്ചിരിക്കുന്ന ഏത് വിവരവും മായ്ക്കുക.
• സെൻസിറ്റീവോ വ്യക്തിഗതമോ ആയ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റ് സേവനങ്ങളും ഫീച്ചറുകളും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുക. സുരക്ഷാ ആപ്പിൽ നിങ്ങളുടെ ഉപകരണത്തിന്റെ സുരക്ഷാ സ്റ്റാറ്റസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം.
മുകളിൽ പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾക്കായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിന് നിങ്ങൾ മുമ്പ് സമ്മതിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മുൻഗണനകൾ മാറ്റുന്നതിന് നിങ്ങൾക്ക് https://privacy.mi.com/support എന്നതിൽ ഞങ്ങളെ ബന്ധപ്പെടാം
5.2 വ്യക്തിഗത വിവരങ്ങളിലെ നിങ്ങളുടെ അവകാശങ്ങൾ
ബാധകമായ നിയമങ്ങളെയും ചട്ടങ്ങളെയും അടിസ്ഥാനമാക്കി, നിങ്ങളെ കുറിച്ച് ഞങ്ങൾ കൈവശം വയ്ക്കുന്ന വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട്, അത്തരം വിവരങ്ങൾ ആക്സസ് ചെയ്യാനും തിരുത്താനും മായ്ക്കാനും (ഇതിൽ ഇനിയങ്ങോട്ട് അഭ്യർത്ഥന എന്ന് പരാമർശിക്കപ്പെടും) നിങ്ങൾക്ക് അവകാശമുണ്ടായേക്കാം (മറ്റ് ചില അവകാശങ്ങളും ഉണ്ടായേക്കാം). ഈ അവകാശങ്ങൾ ബാധകമായ നിയമങ്ങൾക്ക് കീഴിലുള്ള നിർദ്ദിഷ്ട ഒഴിവാക്കലുകൾക്കും അപവാദങ്ങൾക്കും വിധേയമായിരിക്കും.
https://account.xiaomi.com-ലെ നിങ്ങളുടെ Xiaomi അക്കൗണ്ടിൽ അല്ലെങ്കിൽ നിങ്ങളുടെ ഉപകരണത്തിലെ അക്കൗണ്ടിൽ സൈനിൻ ചെയ്‌ത് വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആക്‌സസ് ചെയ്യാനും അപ്‌ഡേറ്റുചെയ്യാനും നിങ്ങൾക്ക് കഴിയും. കൂടുതൽ വിവരങ്ങൾക്ക്, https://privacy.mi.com/support എന്നതിൽ ഞങ്ങളെ ബന്ധപ്പെടുക.
ഇനിപ്പറയുന്ന നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ അഭ്യർത്ഥന ഏറ്റവും കാര്യക്ഷമമായി പ്രോസസ്സ് ചെയ്യാൻ ഇത് ഞങ്ങളെ സഹായിക്കും:
(1) Xiaomi-യുടെ മുകളിൽ വിശദമാക്കിയിരിക്കുന്ന സവിശേഷ അഭ്യർത്ഥനാ മാർഗ്ഗത്തിലൂടെയാണ് അഭ്യർത്ഥന സമർപ്പിക്കപ്പെടുന്നത്, നിങ്ങളുടെ വിവര സുരക്ഷിതത്വത്തിന്റെ പരിരക്ഷണത്തിനായി, നിങ്ങളുടെ അഭ്യർത്ഥന രേഖാമൂലമായിരിക്കണം (പ്രാദേശിക നിയമം വാക്കാലുള്ള അഭ്യർത്ഥന വ്യക്തമായി അംഗീകരിക്കാത്ത സാഹചര്യത്തിൽ);
(2) നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിനും നിങ്ങൾ ഡാറ്റാ സബ്‌ജക്‌റ്റാണെന്നും അല്ലെങ്കിൽ ഡാറ്റാ സബ്‌ജക്‌റ്റിന് വേണ്ടി പ്രവർത്തിക്കാൻ നിയമപരമായി നിങ്ങൾക്ക് അധികാരമുണ്ടെന്ന് ഉറപ്പാക്കുന്നതിനും Xiaomi പ്രാപ്തമാക്കുന്നതിനാണ് നിങ്ങൾ മതിയായ വിവരങ്ങൾ നൽകുന്നത്.
നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സുചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ബാധകമായ ഡാറ്റാ പരിരക്ഷാ നിയമങ്ങൾക്ക് കീഴിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ, നിങ്ങളുടെ അഭ്യർത്ഥനയോട് ഞങ്ങൾ പ്രതികരിക്കും.
വിശദമായി:
• നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്നും നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചും വ്യക്തവും സുതാര്യവും മനസ്സിലാക്കാൻ കഴിയുന്നതുമായ വിവരങ്ങൾ ലഭിക്കുന്നതിനുള്ള അവകാശം നിങ്ങൾക്കുണ്ട്. ഇതിനാലാണ് ഈ സ്വകാര്യത നയത്തിലെ വിവരങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നത്.
ബാധകമായ നിയമങ്ങൾ ആവശ്യപ്പെടുന്നത് പ്രകാരം, ഞങ്ങൾ ശേഖരിക്കുകയും പ്രോസസ്സുചെയ്യുകയും ചെയ്‌ത നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ ഒരു പകർപ്പ് അഭ്യർത്ഥന പ്രകാരം സൗജന്യമായി നിങ്ങൾക്ക് നൽകും. ഉചിതമായ കൂടുതൽ വിവരങ്ങൾക്കുള്ള അഭ്യർത്ഥനകൾക്കായി, ബാധകമായ നിയമങ്ങൾ അനുസരിച്ച് അനുവദിച്ചിട്ടുണ്ടെങ്കിൽ യഥാർത്ഥ അഡ്മിനിസ്ട്രേറ്റീവ് ചെലവുകളെ അടിസ്ഥാനമാക്കി ഒരു ന്യായമായ നിരക്ക് ഈടാക്കാം.
• ഞങ്ങൾ സൂക്ഷിക്കുന്ന ഏതെങ്കിലും വിവരങ്ങൾ തെറ്റോ പൂർത്തിയാക്കാത്തതോ ആണെങ്കിൽ, ഉപയോഗിക്കുന്നതിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശരിയാക്കാനോ പൂർത്തിയാക്കാനോ ഉള്ള അധികാരം നിങ്ങൾക്കുണ്ട്.
• ബാധകമായ നിയമങ്ങളുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി, ഇത് ഞങ്ങൾ ഉപയോഗിക്കുന്നതിൽ നിർബന്ധിത കാരണമൊന്നുമില്ലെങ്കിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മായ്‌ക്കാനോ നീക്കംചെയ്യാനോ അഭ്യർത്ഥിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. നിങ്ങളുടെ മായ്ക്കൽ അഭ്യർത്ഥനയുമായി ബന്ധപ്പെട്ട കാരണങ്ങൾ ഞങ്ങൾ പരിഗണിക്കുകയും സാങ്കേതിക നടപടികൾ ഉൾപ്പെടെ ന്യായമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. ബാധകമായ നിയമ ഒപ്പം/അല്ലെങ്കിൽ സാങ്കേതിക പരിമിതികൾ കാരണം, ബാക്കപ്പ് സിസ്റ്റത്തിൽ നിന്ന് വിവരങ്ങൾ ഉടനടി നീക്കംചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കില്ലെന്ന കാര്യം ശ്രദ്ധിക്കുക. ഇതാണ് സാഹചര്യമെങ്കിൽ, ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സംരക്ഷിക്കുകയും തുടർന്ന് പ്രോസസ്സ് ചെയ്യുന്നതിൽ നിന്ന് ഇവയെ ബാക്കപ്പ് മായ്‌ക്കപ്പെടുന്നത് വരെ അല്ലെങ്കിൽ അജ്ഞാതമാക്കപ്പെടുന്നത് വരെ മാറ്റിനിർത്തുകയും ചെയ്യും.
• ഡയറക്‌റ്റ് മാർക്കറ്റിംഗിനായി പ്രോസസ്സ് ചെയ്യപ്പെടുന്നത് (പ്രൊഫൈലിംഗ് ഉപയോഗിക്കുമ്പോളടക്കം) ഉൾപ്പെടെയുള്ള ചില തരം പ്രോസസിംഗുകൾ തടയാനുള്ള അവകാശം നിങ്ങൾക്കുണ്ട്, കൂടാതെ പ്രോസസിംഗിന്റെ നിയമപരമായ അടിസ്ഥാനം (പ്രൊഫൈലിംഗ് ഉൾപ്പെടെ) ഞങ്ങളുടെ നിയമാനുസൃതമുള്ള താൽപ്പര്യങ്ങളാകുന്ന ചില സാഹചര്യങ്ങളിലും നിങ്ങൾക്കിത് തടയാനുള്ള അവകാശമുണ്ട്.
പ്രത്യേകിച്ചും ചില അധികാരാതിർത്തികളുടെ നിയമങ്ങൾക്ക് കീഴിൽ:
• നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ പ്രോസസ്സിംഗ് നിയന്ത്രിക്കാൻ ഞങ്ങളോട് അഭ്യർത്ഥിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങളുടെ നിയന്ത്രണ അപേക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന കാരണങ്ങൾ ഞങ്ങൾ പരിഗണിക്കും. കാരണങ്ങൾ GDPR-ന് കീഴിൽ ബാധകമാണെങ്കിൽ, GDPR-ന് കീഴിൽ ബാധകമായ സാഹചര്യങ്ങളിൽ മാത്രമേ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പ്രോസസ്സ് ചെയ്യുകയുള്ളൂ, പ്രോസസ്സിംഗിന്റെ നിയന്ത്രണം എടുത്ത് നീക്കുന്നതിന് മുമ്പ് നിങ്ങളെ അറിയിക്കുകയും ചെയ്യും.
• പ്രൊഫൈലിംഗ് ഉൾപ്പെടെ, പൂർണ്ണമായും സ്വയമേവയായ പ്രോസസ്സിംഗിനെ അടിസ്ഥാനമാക്കിയുള്ള ഒരു തീരുമാനത്തിന് വിധേയമാകാതെയിരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്, ഇത്തരം സ്വയമേവയുള്ള പ്രോസസ്സിംഗ്, നിങ്ങളുമായി ബന്ധപ്പെട്ട് നിയമപരമായ പ്രഭാവങ്ങൾ ഉണ്ടാക്കുന്നു അല്ലെങ്കിൽ സമാനഗതിയിൽ നിങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ.
• നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സുസംഘടിതവും സാധാരണയായി ഉപയോഗിക്കുന്ന ഫോർമാറ്റിലും ലഭിക്കുന്നതിനായി അപേക്ഷിക്കാനും മറ്റൊരു ഡാറ്റാ കൺട്രോളർക്ക് (ഡാറ്റ പോർട്ടബിലിറ്റി) വിവരങ്ങൾ കൈമാറുന്നതിനുമുള്ള അവകാശം നിങ്ങൾക്കുണ്ട്.
അഭ്യർത്ഥന വ്യക്തമായും അടിസ്ഥാനമില്ലാത്തതാണെങ്കിലോ വ്യക്തമായും അമിതമാണെങ്കിലോ മൂന്നാം കക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ടെങ്കിലോ, ബാധകമായ നിയമങ്ങൾക്ക് കീഴിൽ വിസമ്മതിക്കുന്നതിന് ഞങ്ങൾക്ക് മറ്റുതരത്തിൽ അർഹതയുണ്ടെങ്കിലോ, ഞങ്ങൾക്ക് പ്രോസസ്സ് ചെയ്യുന്നതിനുള്ള അഭ്യർത്ഥനകളോട് വിസമ്മതിക്കാനോഒരു ഇളവ് ബാധകമാകുന്നിടത്ത് അഭ്യർത്ഥനകൾ ഭാഗികമായി മാത്രം പാലിക്കാനോ അർഹതയുണ്ട്. ചില സാഹചര്യങ്ങളിൽ, ബാധകമായ നിയമപ്രകാരം അനുവദനീയമായ ഒരു നിരക്ക് ഞങ്ങൾ ഈടാക്കിയേക്കാം. ബാധകമായ നിയമം അനുവദിക്കുന്ന നിയമപരമായ അവകാശവാദങ്ങളോ കാരണങ്ങളോ സ്ഥാപിക്കുന്നതിനോ വിനിയോഗിക്കുന്നതിനോ പ്രതിരോധിക്കുന്നതിനോ വേണ്ടി വിവരങ്ങൾ നിയമപരമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക്, വിവരങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അഭ്യർത്ഥനയുടെ ചില വശങ്ങൾ നയിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഞങ്ങളതും നിരസിച്ചേക്കാം.
5.3 സമ്മതം പിൻവലിക്കൽ
ഞങ്ങളുടെ പക്കലുള്ള അല്ലെങ്കിൽ നിയന്ത്രണത്തിലുള്ള നിങ്ങളുടെ വ്യക്തിഗത വിവരം ശേഖരിക്കുന്നതിന്, ഉപയോഗിക്കുന്നതിന് അല്ലെങ്കിൽ/കൂടാതെ വെളിപ്പെടുത്തുന്നതിന് ഉൾപ്പെടെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി നിങ്ങൾ ഞങ്ങൾക്ക് മുമ്പ് നൽകിയിട്ടുള്ള സമ്മതം ഒരു അഭ്യർത്ഥന സമർപ്പിക്കുന്നതിലൂടെ പിൻവലിക്കാവുന്നതാണ്. നിങ്ങൾ ഉപയോഗിക്കുന്ന നിർദ്ദിഷ്ട സേവനത്തെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് ഞങ്ങളെ https://privacy.mi.com/support-ൽ ബന്ധപ്പെടാം നിങ്ങൾ അഭ്യർത്ഥിച്ച സമയം മുതൽ, ഒരു ന്യായമായ സമയപരിധിക്കുള്ളിൽ, നിങ്ങളുടെ അഭ്യർത്ഥന ഞങ്ങൾ പ്രോസസ്സ് ചെയ്യും, നിങ്ങളുടെ അഭ്യർത്ഥന പ്രകാരം, തുടർന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയോ ഉപയോഗിക്കുകയോ അല്ലെങ്കിൽ വെളിപ്പെടുത്തുകയോ ചെയ്യുകയില്ല.
നിങ്ങളുടെ സമ്മതം പിൻവലിക്കൽ തീവ്രതയെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് ചിലപ്പോൾ, Xiaomi-യുടെ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും മുഴുവൻ നേട്ടങ്ങളും ആസ്വദിക്കുന്നത് തുടരാനാകാതെ വന്നേക്കാം. നിങ്ങളുടെ സമ്മതമോ അംഗീകാരമോ പിൻവലിക്കുന്നത്, അതുവരെ നൽകിയ സമ്മതത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രവർത്തനങ്ങളുടെ സാധുതയെ ബാധിക്കില്ല.
5.4 ഒരു സേവനമോ അക്കൗണ്ടോ റദ്ദാക്കൽ
ഒരു നിർദ്ദിഷ്ട ഉൽപ്പന്നമോ സേവനമോ റദ്ദാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, https://privacy.mi.com/support വഴി ഞങ്ങളെ ബന്ധപ്പെടാം.
Xiaomi അക്കൗണ്ട് റദ്ദാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, Xiaomi ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും ഈ റദ്ദാക്കൽ നിങ്ങളെ പൂർണ്ണമായും തടയുമെന്ന കാര്യം ശ്രദ്ധിക്കുക. ചില സാഹചര്യങ്ങളിൽ റദ്ദാക്കുന്നതിന് തടസ്സമോ കാലതാമസമോ നേരിട്ടേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ടിൽ പണമടയ്ക്കാത്ത Mi മ്യൂസിക് അംഗത്വം, തീമുകളിലെ പണമടച്ച തീമുകൾ അല്ലെങ്കിൽ Mi ഫിനാൻസിലെ തിരിച്ചടയ്ക്കാത്ത വായ്പകൾ എന്നിങ്ങനെയുള്ള പണം ഇപ്പോഴും നിലവിലുണ്ടെങ്കിൽ, ഞങ്ങൾക്ക് നിങ്ങളുടെ അഭ്യർത്ഥനയെ ഉടനടി പിന്തുണയ്ക്കാൻ കഴിയില്ല.
ഒരു മൂന്നാം കക്ഷി അക്കൗണ്ട് വഴി നിങ്ങൾ Xiaomi-യിലേയ്‌ക്ക് ലോഗിൻ ചെയ്യുമ്പോൾ, ഈ മൂന്നാം കക്ഷിയിൽ നിന്നും അക്കൗണ്ട് റദ്ദാക്കുന്നതിന് നിങ്ങൾ അപേക്ഷിക്കണം.
6. എങ്ങനെയാണ് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആഗോളമായി കൈമാറുന്നത്
Xiaomi വ്യക്തിഗത വിവരങ്ങൾ പ്രോസസ്സുചെയ്യുന്നതും ബാക്കപ്പ് ചെയ്യുന്നതും ഒരു ആഗോള ഓപ്പറേറ്റിംഗ്, കൺട്രോൾ ഇൻഫ്രാസ്‌ട്രക്ചർ വഴിയാണ്. നിലവിൽ Xiaomi-യ്ക്ക് ചൈന, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, റഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഡാറ്റാ സെന്ററുകൾ ഉണ്ട്. ഈ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്ന ആവശ്യങ്ങൾക്ക് വേണ്ടി, ബാധകമായ നിയമങ്ങൾ പ്രകാരം നിങ്ങളുടെ വിവരങ്ങൾ ഈ ഡാറ്റ സെന്ററുകളിലേയ്‌ക്ക് കൈമാറിയേക്കാം.
ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സേവന ദാതാക്കൾക്കും ബിസിനസ്സ് പങ്കാളികൾക്കും കൈമാറിയേക്കാം, അതിനാൽ തന്നെ നിങ്ങളുടെ ഡാറ്റ മറ്റ് രാജ്യങ്ങളിലേയ്‌ക്കോ പ്രദേശങ്ങളിലേയ്‌ക്കോ അയയ്‌ച്ചേക്കാം. ഈ ആഗോള കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന അധികാര പരിധി നിങ്ങളുടെ അധികാര പരിധിയിലുള്ള അതേ മാനദണ്ഡങ്ങളോടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുകയോ സംരക്ഷിക്കാതിരിക്കുകയോ ചെയ്‌തേക്കാം. വ്യത്യസ്ത ഡാറ്റാ പരിരക്ഷണ നിയമങ്ങൾക്ക് കീഴിൽ വ്യത്യസ്ത അപകടസാധ്യതകളുണ്ട്. എന്നിരുന്നാലും, ഇത് ഈ സ്വകാര്യത നയം അനുസരിക്കാനും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്‌ക്ക് മാറ്റം വരുത്തുന്നില്ല.
വ്യക്തമായി പറഞ്ഞാൽ,
• ചൈനീസ് മെയിൻലാന്റിലെ പ്രവർത്തനങ്ങളിൽ ഞങ്ങൾ ശേഖരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന വ്യക്തിഗത വിവരങ്ങൾ, ബാധകമായ നിയമം അനുവദനീയമായ ക്രോസ്-ബോർഡർ ട്രാൻസ്മിഷനുകൾ ഒഴികെ, ചൈനീസ് മെയിൻലാന്റിൽ സ്ഥിതി ചെയ്യുന്ന ഡാറ്റാ സെന്ററുകളിൽ സംഭരിച്ചിരിക്കുന്നു.
• റഷ്യയിലെ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ശേഖരിക്കുന്നതും സൃഷ്‌ടിക്കുന്നതുമായ വ്യക്തിഗത വിവരങ്ങൾ, റഷ്യൻ നിയമത്തിന് കീഴിൽ അനുവദനീയമായ രാജ്യാന്തര കൈമാറലുകളിൽ ഒഴികെ റഷ്യയിൽ തന്നെയായിരിക്കും പ്രോസസ്സ് ചെയ്യുന്നതും സംഭരിക്കുന്നതും.
• ഇന്ത്യയിലെ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ശേഖരിക്കുന്നതും സൃഷ്‌ടിക്കുന്നതുമായ വ്യക്തിഗത വിവരങ്ങൾ ഇന്ത്യയിലെ ഡാറ്റ സെന്ററുകളിൽ തന്നെയായിരിക്കും പ്രോസസ്സ് ചെയ്യുന്നതും സംഭരിക്കുന്നതും.
വ്യക്തിഗതവിവരങ്ങൾ നിങ്ങളുടെ നിയമപരമായ അധികാരപരിധിക്ക് പുറത്ത് ഞങ്ങളുടെ സഹകരണ സ്ഥാപനങ്ങൾക്കോ മൂന്നാം കക്ഷി സേവന ദാതാക്കൾക്കോ കൈമാറണമെങ്കിൽ, ഞങ്ങൾ ബന്ധപ്പെട്ട നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കും. ഇത്തരം കൈമാറ്റങ്ങളെല്ലാം, ബാധകമായ പ്രാദേശിക ഡാറ്റ സംരക്ഷണ നിയമങ്ങളുടെ ആവശ്യകതകൾ പാലിച്ചുകൊണ്ടാണ് നടത്തുന്നതെന്ന് ഏകീകൃത സുരക്ഷാമാനദണ്ഡങ്ങൾ സ്ഥാപിച്ചുകൊണ്ട് ഞങ്ങൾ ഉറപ്പുവരുത്തുന്നു. ഞങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് https://privacy.mi.com/support എന്നതിൽ ഞങ്ങളെ ബന്ധപ്പെടാം.
· യൂറോപ്യൻ ഇക്കണോമിക്ക് ഏരിയയിലാണ് (EEA) നിങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതെങ്കിൽ Xiaomi Technology Netherlands B.V. ഡാറ്റ കൺട്രോളറായി വർത്തിക്കും, Xiaomi Singapore Pte. Ltd. ഡാറ്റ പ്രോസസ്സിംഗിന് ഉത്തരവാദിയായിരിക്കും. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ "ഞങ്ങളെ ബന്ധപ്പെടുക" എന്ന വിഭാഗത്തിൽ നിന്ന് ലഭിക്കും.
EEA-യ്ക്ക് പുറത്തുള്ള ഒരു Xiaomi ഗ്രൂപ്പ് സ്ഥാപനത്തിനോ ഒരു മൂന്നാംകക്ഷി സേവനദാതാവിനോ, EEA-യിൽ ഉള്ള നിങ്ങളിൽ നിന്നുള്ള വ്യക്തിഗത ഡാറ്റ Xiaomi പങ്കിടുകയാണെങ്കിൽ, EU EU സ്റ്റാൻഡേർഡ് കരാർ വ്യവസ്ഥകളുടെയോ GDPR-ൽ നൽകിയിരിക്കുന്ന മറ്റെന്തെങ്കിലും മുൻകരുതലുകളുടെയോ അടിസ്ഥാനത്തിലാണ് ഞങ്ങൾ അത്തരത്തിൽ പങ്കിടുക. ഞങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിനോ ഞങ്ങളുടെ സ്റ്റാൻഡേർഡ് കരാർ വ്യവസ്ഥകളുടെ ഒരു പകർപ്പ് അഭ്യർത്ഥിക്കുന്നതിനോ നിങ്ങൾക്ക് https://privacy.mi.com/support എന്നതിൽ ഞങ്ങളെ ബന്ധപ്പെടാം.
7. പ്രായപൂർത്തിയാകാത്തവരുടെ പരിരക്ഷണം
ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും കുട്ടികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച മേൽനോട്ടം മാതാപിതാക്കളുടെ ഉത്തരവാദിത്തമായി ഞങ്ങൾ പരിഗണിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾ കുട്ടികൾക്ക് നേരിട്ട് സേവനങ്ങൾ നൽകുകയോ മാർക്കറ്റിംഗ് ആവശ്യകതകൾക്കായി കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുകയോ ചെയ്യില്ല.
നിങ്ങളൊരു മാതാവോ പിതാവോ രക്ഷിതാവോ ആണോ, പ്രായപൂർത്തിയാകാത്ത ഒരാൾ Xiaomi-ക്ക് വ്യക്തിഗത വിവരങ്ങൾ നൽകിയെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ, എന്നാൽ ആ വ്യക്തിഗത വിവരങ്ങൾ ഉടനടി നീക്കം ചെയ്യുന്നുവെന്നും ബാധകമായ Xiaomi സേവനങ്ങളെല്ലാം ഇയാൾ അൺസബ്‌സ്‌ക്രൈബ് ചെയ്‌തുവെന്നും ഉറപ്പിക്കാനായി ഞങ്ങളെ https://privacy.mi.com/support എന്ന വിലാസത്തിൽ ബന്ധപ്പെടുക.
8. മൂന്നാം കക്ഷി വെബ്സൈറ്റുകളും സേവനങ്ങളും
ഒരു മൂന്നാം കക്ഷി നൽകുന്ന ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഞങ്ങളുടെ സ്വകാര്യതാ നയം ബാധകമല്ല. നിങ്ങൾ ഉപയോഗിക്കുന്ന Xiaomi ഉൽപ്പന്നത്തെയോ സേവനത്തെയോ ആശ്രയിച്ച് അത് വോയ്‌സ് സപ്പോർട്ട്, ക്യാമറ പ്രൊസസിംഗ്, വീഡിയോ പ്ലേബാക്ക്, സിസ്‌റ്റം ക്ലീനിംഗ്, സുരക്ഷ സംബന്ധിയായ സേവനങ്ങൾ, ഗെയിമിംഗ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സോഷ്യൽ മീഡിയ ഇടപഴകൽ, പേയ്‌മെന്റ് പ്രൊസസിംഗ്, മാപ്പ് നാവിഗേഷൻ, പങ്കിടൽ, പുഷ് ഇൻഫർമേഷൻ, ഫിൽറ്ററിംഗ്, ഇൻപുട്ട് രീതികൾ തുടങ്ങിയ മൂന്നാം കക്ഷി ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൾപ്പെടുത്തിയേക്കാം. ഇവയിൽ ചിലത് മൂന്നാം കക്ഷികളുടെ വെബ്‌സൈറ്റിലേയ്‌ക്കുള്ള ലിങ്കായും ചിലത് SDK-കൾ, API-കൾ തുടങ്ങിയ രൂപത്തിലും ആക്‌സസുചെയ്യാനാകും. ഈ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളും ശേഖരിച്ചേക്കാം. ഇക്കാരണത്താൽ, ഞങ്ങളുടെ സ്വകാര്യതാ നയം വായിച്ചതുപോലെ മൂന്നാം കക്ഷിയുടെ സ്വകാര്യതാ നയം വായിക്കാനായും സമയം ചിലവഴിക്കാൻ ഞങ്ങൾ ശക്തമായി നിർദ്ദേശിക്കുന്നു. നിങ്ങളിൽ നിന്ന് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഞങ്ങൾ ഉത്തരവാദികളല്ല മാത്രവുമല്ല അത് നിയന്ത്രിക്കാനുമാകില്ല. ഞങ്ങളുടെ സേവനങ്ങളിൽ നിന്നും ലിങ്കുചെയ്തിരിക്കുന്ന മറ്റ് സൈറ്റുകൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം ബാധകമല്ല.
മുകളിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന നിർദ്ദിഷ്‌ട ഉൽപ്പന്നങ്ങൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ മൂന്നാം കക്ഷി നിബന്ധനകളും സ്വകാര്യതാ നയങ്ങളും ബാധകമായേക്കാം എന്നതിന്റെ ഉദാഹരണങ്ങൾ ഇനിപ്പറയുന്നവയാണ്:
നിങ്ങളുടെ ഓർഡർ അന്തിമമായി ഉറപ്പാക്കുന്നതിനും പണമടയ്‌ക്കാനും വേണ്ടി ഒരു മൂന്നാംകക്ഷി ചെക്ക്-ഔട്ട് സേവന ദാതാവിനെ ഉപയോഗപ്പെടുത്തുമ്പോൾ, ചെക്ക് ഔട്ട് സമയത്ത് നിങ്ങൾ നൽകുന്ന സ്വകാര്യ വിവരങ്ങൾ മൂന്നാം കക്ഷിയുടെ സ്വകാര്യത നയത്തിന് അനുസൃതമായാണ് കൈകാര്യം ചെയ്യുന്നത്.
നിങ്ങൾ സുരക്ഷാ ആപ്പിലെ സുരക്ഷ സ്‌കാൻ ഫീച്ചർ ഉപയോഗിക്കുമ്പോൾ, സേവനം സംബന്ധിച്ച നിങ്ങളുടെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ച് ഇനിപ്പറയുന്നവയിൽ ഒന്ന് ബാധകമാകും:
• Avast-ന്റെ സ്വകാര്യതയും വിവര സുരക്ഷാ നയവും: https://www.avast.com/privacy-policy
• Antiy Mobile Security AVL SDK-ൻ്റെ സ്വകാര്യതാ നയം: https://www.avlsec.com/en/privacy-policy
• Tencent-ൻ്റെ സ്വകാര്യതാ നയം: https://privacy.qq.com/
സുരക്ഷാ ആപ്പിൽ ക്ലീനർ ഫീച്ചർ ഉപയോഗിക്കുമ്പോൾ, Tencent-ന്റെ സ്വകാര്യതാ നയം ബാധകമാകുന്നു: https://privacy.qq.com
നിരവധി നിർദ്ദിഷ്ട സിസ്റ്റം ആപ്പുകളിൽ നിങ്ങൾ പരസ്യ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, സേവനം സംബന്ധിച്ച നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തി ഇനിപ്പറയുന്നവയിൽ ഒന്ന് ബാധകമാകും:
• Google-ൻ്റെ സ്വകാര്യതാ നയം: https://www.google.com/policies/privacy
• Facebook-ൻ്റെ സ്വകാര്യതാ നയം: https://www.facebook.com/about/privacy/update?ref=old_policy
നിങ്ങൾ Google ഇൻപുട്ട് രീതി ഉപയോഗിക്കുമ്പോൾ, Google-ൻ്റെ സ്വകാര്യതാ നയം ബാധകമാകുന്നു: https://policies.google.com/privacy
ഞങ്ങൾ സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്യുമ്പോഴും ആപ്പ് ക്രാഷ് നിരക്ക് നിരീക്ഷിക്കുമ്പോഴും ക്ലൗഡ് നിയന്ത്രണ കഴിവുകൾ നൽകുമ്പോഴും, Google Inc. നൽകുന്ന Firebase-നായുള്ള Google Analytics-ഓ Firebase Analytic-ഓ ഞങ്ങൾ ഉപയോഗിക്കുന്നു. Google Firebase സ്വകാര്യതാ നയത്തെ കുറിച്ച് നിങ്ങൾക്ക് ഇവിടെ കൂടുതൽ വായിക്കാവുന്നതാണ്: https://policies.google.com/privacy, https://www.google.com/policies/privacy/partners എന്നിവ.
ഏതെങ്കിലും Xiaomi സിസ്റ്റം ആപ്പുകളിൽ പരസ്യങ്ങൾ നൽകുന്നതിന്, നിങ്ങളുടെ പരസ്യ ക്ലിക്കുകൾ, ഉള്ളടക്ക കാഴ്‌ചകൾ, അല്ലെങ്കിൽ വെബ്‌സൈറ്റുകളിലോ ആപ്പുകളിലോ ഉടനീളമുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവ പോലുള്ള നിങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ നിന്ന് സൃഷ്ടിച്ച ഡാറ്റ മൂന്നാം കക്ഷി പരസ്യ പങ്കാളികൾ ശേഖരിക്കാം.
• Google-ൻ്റെ സ്വകാര്യതാ നയം: https://www.google.com/policies/privacy
• Facebook-ൻ്റെ സ്വകാര്യതാ നയം: https://www.facebook.com/about/privacy/update?ref=old_policy
• Unity-യുടെ സ്വകാര്യതാ നയം: https://unity3d.com/legal/privacy-policy
• Vungle-ൻ്റെ സ്വകാര്യതാ നയം: https://vungle.com/privacy/
• ironSource-ൻ്റെ സ്വകാര്യതാ നയം: https://developers.ironsrc.com/ironsource-mobile/air/ironsource-mobile-privacy-policy/
• AppLovin-ൻ്റെ സ്വകാര്യതാ നയം: https://www.applovin.com/privacy/
• Chartboost-ൻ്റെ സ്വകാര്യതാ നയം: https://answers.chartboost.com/en-us/articles/200780269
• MoPub-ൻ്റെ സ്വകാര്യതാ നയം: https://www.mopub.com/legal/privacy/
• Mytarget-ൻ്റെ സ്വകാര്യതാ നയം: https://legal.my.com/us/mail/privacy_nonEU/
• Yandex-ൻ്റെ സ്വകാര്യതാ നയം: https://yandex.com/legal/privacy/
• Tapjoy-ൻ്റെ സ്വകാര്യതാ നയം: https://www.tapjoy.com/legal/advertisers/privacy-policy/
• AdColony-ൻ്റെ സ്വകാര്യതാ നയം: https://www.adcolony.com/privacy-policy/
ഞങ്ങളുടെ പരസ്യങ്ങളുമായുള്ള നിങ്ങളുടെ ഇടപെടലുകളുടെ കണക്കുകൾ (അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ) ഉൾപ്പെടെ, ഞങ്ങളുടെ പരസ്യ പങ്കാളികൾക്കായുള്ള റിപ്പോർട്ടുകൾ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പരസ്യ പങ്കാളികളുടെ നിർദ്ദേശങ്ങൾക്ക് അസൃതമായി, ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും മൂന്നാം കക്ഷി ആട്രിബ്യൂഷൻ കമ്പനികളുമായി പങ്കിടുകയും ചെയ്തേക്കാം. നിങ്ങൾ ഉപയോഗിക്കുന്ന സിസ്റ്റം ആപ്പുകളെ ആശ്രയിച്ച്, മൂന്നാം കക്ഷി ആട്രിബ്യൂഷൻ കമ്പനികളിൽ ഇവ ഉൾപ്പെടാം:
• Adjust-ൻ്റെ സ്വകാര്യതാ നയം: https://www.adjust.com/terms/privacy-policy/
• Appsflyer-ൻ്റെ സ്വകാര്യതാ നയം: https://www.appsflyer.com/privacy-policy/
• Affise-ൻ്റെ സ്വകാര്യതാ നയം: https://affise.com/privacy-policy/
• Miaozhen-ൻ്റെ സ്വകാര്യതാ നയം: https://www.miaozhen.com/en/privacy
• Nielsen-ൻ്റെ സ്വകാര്യതാ നയം: https://www.nielsen.com/cn/en/legal/privacy-policy/
9. ഞങ്ങൾ എങ്ങനെയാണ് ഈ സ്വകാര്യതാ നയം അപ്‌ഡേറ്റുചെയ്യുന്നത്
ബിസിനസ്സ്, സാങ്കേതികവിദ്യ, ബാധകമായ നിയമം, മികച്ച രീതികൾ എന്നിവയിലെ മാറ്റങ്ങൾ അടിസ്ഥാനമാക്കി ഞങ്ങൾ ഈ സ്വകാര്യതാ നയം കാലാകാലങ്ങളിൽ അവലോകനം ചെയ്യുന്നു, ഈ സ്വകാര്യതാ നയം ഞങ്ങൾ അപ്ഡേറ്റുചെയ്യുകയും ചെയ്തേക്കാം. ഈ സ്വകാര്യതാ നയത്തിന് മുഖ്യമായ മാറ്റം വരുത്തുകയാണെങ്കിൽ, ഞങ്ങൾ ഇമെയിൽ (നിങ്ങളുടെ അക്കൗണ്ടിൽ നിർദ്ദേശിച്ചിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുകൊണ്ട്) വഴിയോ നിങ്ങൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന കോൺടാക്‌റ്റ് വിവരം വഴിയോ Xiaomi വെബ്സൈറ്റുകളിൽ മാറ്റങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടോ മൊബൈൽ ഉപകരണങ്ങൾ വഴിയോ നിങ്ങളെ അറിയിക്കും, അതിനാൽ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും നിങ്ങൾക്ക് അറിയാനാകും. സ്വകാര്യതാ നയത്തിലെ അത്തരം മാറ്റങ്ങൾ, അറിയിപ്പിലോ വെബ്സൈറ്റിലോ നൽകിയിരിക്കുന്ന തീയതി മുതൽ ബാധകമായിരിക്കും. ഞങ്ങളുടെ സ്വകാര്യതാ നടപടികളിലെ ഏറ്റവും പുതിയ വിവരങ്ങൾക്കായി ഈ പേജ് നിരന്തരം പരിശോധിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. വെബ്‌സൈറ്റ്, മൊബൈൽ കൂടാതെ/അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണത്തിലെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും തുടർച്ചയായ ഉപയോഗം അപ്‌ഡേറ്റുചെയ്‌ത സ്വകാര്യതാ നയത്തിന് വിധേയമായിരിക്കും. നിങ്ങളിൽ നിന്ന് കൂടുതൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുമ്പോഴോ, പുതിയ ഉദ്ദേശ്യങ്ങൾക്കായി പുതിയ വിവരങ്ങൾ ഉപയോഗിക്കുമ്പോഴോ വെളിപ്പെടുമ്പോഴോ ബാധകമായ നിയമങ്ങൾ ആവശ്യപ്പെടുന്നിടത്ത് നിങ്ങളുടെ പൂർണ്ണ സമ്മതം ഞങ്ങൾ തേടും.
10. ഞങ്ങളുമായി ബന്ധപ്പെടുക
നിങ്ങൾക്ക് ഈ സ്വകാര്യതാ നയത്തെക്കുറിച്ചോ അല്ലെങ്കിൽ Xiaomi-യുടെ വ്യക്തിഗത വിവര ശേഖരണം, ഉപയോഗം, വെളിപ്പെടുത്തൽ എന്നിവയെക്കുറിച്ചോ എന്തെങ്കിലും അഭിപ്രായങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ, https://privacy.mi.com/support വഴി അല്ലെങ്കിൽ ചുവടെയുള്ള വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടുക. വ്യക്തിഗത വിവരങ്ങൾ ആക്സസ് ചെയ്യുന്നതിനോ ഡൗൺലോഡുചെയ്യുന്നതിനോ ഉള്ള സ്വകാര്യത അല്ലെങ്കിൽ വ്യക്തിഗത വിവര അഭ്യർത്ഥനകൾ ഞങ്ങൾക്ക് ലഭിക്കുമ്പോൾ, നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഞങ്ങൾക്ക് ഒരു വിദഗ്ദ ടീം ഉണ്ട്. നിങ്ങളുടെ ചോദ്യത്തിൽ തന്നെ ഒരു പ്രധാനമായ പ്രശ്‌നം ഉൾപ്പെടുന്നുണ്ടെങ്കിൽ, ഞങ്ങൾ നിങ്ങളോട് കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടേക്കാം.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ, നിങ്ങളുടെ അധികാരപരിധിയിലെ പ്രസക്തമായ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേറ്ററി അതോറിറ്റിക്ക് പരാതി കൈമാറാൻ നിങ്ങൾക്ക് കഴിയും. ഞങ്ങളെ സമീപിക്കുകയാണെങ്കിൽ, നിങ്ങളുടെ യഥാർത്ഥ സാഹചര്യത്തെ അടിസ്ഥാനമാക്കി അത് ബാധകമായേക്കാവുന്ന പ്രസക്തമായ പരാതി നൽകൽ സംവിധാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾ നൽകും.
Xiaomi Communications Co., Ltd. #019, 9th Floor, Building 6, 33 Xi'erqi Middle Road, Haidian District, Beijing, China 100085
Xiaomi Singapore Pte. Ltd. 20 Cross Street, China Court #02-12 Singapore 048422
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി:
Xiaomi Technology India Private Limited Building Orchid, Block E, Embassy Tech Village, Outer Ring Road, Devarabisanahalli, Bengaluru, Karnataka - 560103, India
സെൻസിറ്റീവ് വ്യക്തിഗത ഡാറ്റയോ വിവരങ്ങളോ പ്രോസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പൊരുത്തക്കേടുകളും പരാതികളും ഉണ്ടെങ്കിൽ, താഴെ സൂചിപ്പിച്ചിട്ടുള്ള നിയുക്ത ഗ്രീവൻസ് ഓഫീസറെ അക്കാര്യം അറിയിക്കേണ്ടതാണ്:
പേര്: വിശ്വനാഥ് സി
ടെലിഫോൺ: 080 6885 6286, തിങ്കൾ-ശനി 9 AM to 6 PM
ഇമെയിൽ: grievance.officer@xiaomi.com
യൂറോപ്യൻ ഇക്കണോമിക്ക് ഏരിയയിലുള്ള (EEA) ഉപയോക്താക്കൾക്ക്:
Xiaomi Technology Netherlands B.V. Prinses Beatrixlaan 582, The Hague 2595BM Netherlands
ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കാൻ സമയം ചിലവിട്ടതിന് നന്ദി!
പുതിയത് എന്തൊക്കെ
ഞങ്ങൾ ഇനിപ്പറയുന്ന രീതിയിൽ നിരവധി അപ്‌ഡേറ്റുകൾ നടത്തി:
• ഞങ്ങളുടെ ചില കോൺടാക്റ്റ് വിശദാംശങ്ങൾ ഞങ്ങൾ അപ്‌ഡേറ്റുചെയ്‌തു.
• ഞങ്ങളും മൂന്നാം കക്ഷികളും ശേഖരിക്കുന്ന ചില വിവരങ്ങൾ ഞങ്ങൾ അപ്‌ഡേറ്റുചെയ്‌തു.
വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഞങ്ങൾ കൂടുതൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
• ഞങ്ങളുടെ നിയമാനുസൃത താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ പ്രോസസ്സ് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ വിശദമായി പ്രതിപാദിച്ചിട്ടുള്ള പ്രകാരവും പുഷ് സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടും, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്ന് ഞങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
• ഡാറ്റ നിലനിർത്തുന്നതിനെക്കുറിച്ച് ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
• നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിലേക്കുള്ള നിങ്ങളുടെ അവകാശങ്ങൾ ഞങ്ങൾ കൂടുതൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.